Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫ്രീ കശ്​മീർ...

ഫ്രീ കശ്​മീർ പ്ലക്കാർഡ്​ ഉയർത്തിയ വിദ്യാർഥിനി ബംഗളൂരുവിൽ കസ്​റ്റഡിയിൽ

text_fields
bookmark_border
ഫ്രീ കശ്​മീർ പ്ലക്കാർഡ്​ ഉയർത്തിയ വിദ്യാർഥിനി ബംഗളൂരുവിൽ കസ്​റ്റഡിയിൽ
cancel

ബംഗളൂരു: പാക്​ അനുകൂല മുദ്രാവാക്യം മുഴക്കിയതി​​െൻറ പേരിൽ വിദ്യാർഥിനിയും ആക്​ടിവിസ്​റ്റുമായ അമൂല്യ ലിയോണ പ ിടിയിലായതിനുപിന്നാലെ കശ്​മീർ സ്വാതന്ത്ര്യ മുദ്രാവാക്യം ഉയർത്തിയ മറ്റൊരു വിദ്യാർഥിനി കൂടി പിടിയിൽ. മല്ലേശ് വരം സ്വദേശിനി ആർദ്ര നാരായണ(18)യാണ്​ വെള്ളിയാഴ്​ച നഗരത്തിലെ പ്രതിഷേധ പരിപാടിക്കിടെ പിടിയിലായത്​. ഇരുവരെയും പൊല ീസ്​ വിശദമായി ചോദ്യംചെയ്​തുവരുകയാണ്​.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വപ്പട്ടികക്കുമെതിരെ വ്യാഴാ ഴ്​ച ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു അമൂല്യ പാക്​ അനുകൂല മുദ്രാവാക്യം വിളിച്ചത്​. അമൂല്യയുടെ നടപടിക്കെതിരെ ശ്രീരാമസേന, ഹിന്ദു ജാഗരൺ വേദികെ, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ബംഗളൂരു ടൗൺഹാളിന്​ മുന്നിൽ വെള്ളിയാഴ്​ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഇതിനിടെ ‘മുസ്​ലിം, കശ്​മീരി, ദലിത്​, ആദിവാസി, ഭിന്നലിംഗക്കാർ എന്നിവരുടെ സ്വാതന്ത്ര്യം’ എന്ന സന്ദേശവുമായി കന്നടയിലും ഇംഗ്ലീഷിലുമായി ആർദ്ര പ്ലക്കാർഡ്​ ഉയർത്തുകയായിരുന്നു​. ഇത്​ ശ്രദ്ധയിൽ​െപട്ട പ്രതിഷേധക്കാർ വിദ്യാർഥിനിയെ ചോദ്യംചെയ്യുകയും തുടർന്ന്​ പൊലീസ്​ കസ്​റ്റഡിയിലെടുക്കുകയുമായിരുന്നു.

സമരക്കാർ മർദിക്കുന്നതിനുമുമ്പ്​ പൊലീസ്​ വിദ്യാർഥിനിയെ കസ്​റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ്​ സിറ്റി പൊലീസ്​ കമീഷണർ ഭാസ്​കർ റാവുവി​​െൻറ വിശദീകരണം. ആർദ്ര പാകിസ്​താൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന്​ ശ്രീരാമസേന പ്രവർത്തകർ ആരോപിച്ചു. എന്നാൽ, ഇതേക്കുറിച്ച്​ ഒന്നും പറയാറായിട്ടില്ലെന്നും ആർദ്രയെ വിശദമായി ചോദ്യം ചെയ്​തുവരികയാണെന്നും ബംഗളൂരു സെൻട്രൽ ഡി.സി.പി ചേതൻ സിങ്​ റാത്തോർ പറഞ്ഞു.

വിദ്യാർഥിനിക്കെതിരെ എസ്​.ജെ പാർക്ക്​ പൊലീസ്​ ​െഎ.പി.സി 153 എ, 153 ബി വകുപ്പുകൾ പ്രകാരം സ്വമേധയാ കേസെടുത്തിട്ടുണ്ട്​. കഴിഞ്ഞദിവസം പിടിയിലായ അമൂല്യ ലിയോണയുമായി ആർദ്രക്ക്​ എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​. ഡി.സി.പി ചേതൻ മല്ലേശ്വരത്തെ ആർദ്രയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചു. വീടിനുമുന്നിൽ പ്രതിഷേധിക്കുകയോ വീട്ടുകാർക്കുനേരെ അതിക്രമം നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ അദ്ദേഹം മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issueindia newsfree kashmirardra narayan
News Summary - Another Bengaluru girl detained for holding ‘Free Kashmir’ placard
Next Story