സചിൻ വാസെയുടെ ഒരു കാർ കൂടി കണ്ടെത്തി
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കൊണ്ടിട്ട കേസിൽ അറസ്റ്റിലായ മുൻ പൊലീസ് അസി. ഇൻസ്പെക്ടർ സചിൻ വാസെയുടെ മറ്റൊരു കാറുകൂടി എൻ.െഎ.എ കസ്റ്റഡിയിൽ. സചിൻ വാസെയുടെ പേരിലുള്ള മിത്സുബിഷി ഒൗട്ട്ലാൻഡറാണ് ചൊവ്വാഴ്ച നവി മുംബൈയിലെ കാമോത്തെയിൽനിന്ന് കണ്ടെത്തിയത്. നേരേത്ത രണ്ട് മേഴ്സിഡിസ്, ടൊയോട്ട പ്രേഡോ, വോൾവോ, ഇന്നോവ കാറുകൾ എൻ.െഎ.എ കണ്ടെത്തിയിരുന്നു. ഇൗ കാറുകൾ മറ്റുള്ളവരുടെ പേരുകളിലുള്ളതാണ്.
ഇതിനിടയിൽ, സകാർപിയോ ഉടമ മൻസുഖ് ഹിരേൻ വധക്കേസിൽ അറസ്റ്റിലായ മുൻ പൊലീസ് കോൺസ്റ്റബിൾ വിനായക് ഷിണ്ഡെ, വാതുവെപ്പുകാരൻ നരേഷ് ഗോൾ എന്നിവരെ കോടതി ഏഴ് വരെ എൻ.െഎ.എ കസ്റ്റഡിയിൽ വിട്ടു. ഇവരെ നേരേത്ത മൻസുഖ് വധക്കേസ് അന്വേഷിച്ച എ.ടി.എസാണ് അറസ്റ്റ് ചെയ്തത്. മൻസുഖിെൻറ കൊലപാതക ഗൂഢാലോചനയിലും കൊലപാതകത്തിലും സചിൻ വാസെക്ക് മുഖ്യ പങ്കുണ്ടെന്നാണ് കണ്ടെത്തൽ.
അതേസമയം ഹോട്ടൽ, ബാർ വ്യവസായികളിൽനിന്ന് പ്രതിമാസം 100 കോടി രൂപ ഈടാക്കി നൽകാൻ സചിൻ വാസെയോട് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് ആരോപിച്ചും സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടും മുൻ മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ് നൽകിയ ഹരജി ബോംബെ ഹൈകോടതി ബുധനാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.