കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് വീണ്ടും െഎ.എ.എസ് ഉദ്യോഗസ്ഥെൻറ രാജി
text_fieldsമംഗളൂരു: നരേന്ദ്ര മോദി സർക്കാറിെൻറ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ക ർണാടകയിലെ ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണർ എസ്. ശശികാന്ത് സെന്തിൽ െഎ.എ.എസ് പദവി ര ാജിവെച്ചു. വൈവിധ്യമാർന്ന ജനാധിപത്യത്തിെൻറ അടരുകൾ സന്ധിചെയ്യപ്പെടുന്ന സാഹചര്യ ത്തിൽ, സർക്കാറിനു കീഴിൽ ജനസേവകനായി തുടരുന്നത് അധാർമികമാണെന്ന് ചൂണ്ടിക്കാട ്ടിയാണ് രാജി. ജമ്മു-കശ്മീർ വിഷയത്തിൽ മോദി സർക്കാർ കൈക്കൊണ്ട നടപടിയിൽ പ്രതിഷേധിച്ച് മലയാളിയായ െഎ.എ.എസ് ഉദ്യോഗസ്ഥർ കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ ആഗസ്റ്റിൽ രാജിവെച്ചിരുന്നു. 2012 െഎ.എ.എസ് ബാച്ചുകാരനും ദാദർ-നാഗർഹവേലി ഉൗർജ സെക്രട്ടറിയുമായിരുന്ന കണ്ണൻ, ജോലിയല്ല; അഭിപ്രായ സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് വ്യക്തമാക്കിയായിരുന്നു രാജിവെച്ചത്.
‘രാജ്യത്തിെൻറ അടിസ്ഥാനശിലകൾപോലും വരുംനാളുകളിൽ കനത്ത വെല്ലുവിളി നേരിടാൻ പോവുകയാണെന്ന് താൻ ഉറച്ചുവിശ്വസിക്കുന്നു. ഇൗ സാഹചര്യത്തിൽ എല്ലാവരുടെയും ജീവിതം മെച്ചെപ്പടുത്തുന്നതിനായുള്ള തെൻറ പ്രവർത്തനങ്ങൾ തുടരാൻ സിവിൽ സർവിസിൽനിന്ന് പുറത്തുവരുന്നതാണ് നല്ലത്. എന്നാൽ, അതത്ര എളുപ്പമാവില്ലെന്നറിയാം. വ്യക്തിപരമായ കാരണത്താലാണ് രാജി. മറ്റാരെങ്കിലുമായോ ഡെപ്യൂട്ടി കമീഷണറെന്ന നിലയിൽ എന്തെങ്കിലും സംഭവങ്ങളുമായോ അതിന് ബന്ധമില്ല. ദക്ഷിണ കന്നടയിലെ ജനങ്ങളും ജനപ്രതിനിധികളും തനിക്ക് സ്നേഹമേ നൽകിയിട്ടുള്ളൂ. പാതിവഴിയിൽ ഇൗ ജോലി വിട്ടുപോകുന്നതിൽ അവരോട് ക്ഷമ ചോദിക്കുന്നു. ഒപ്പം പ്രവർത്തിക്കുകയും സ്നേഹ-സൗഹൃദങ്ങൾ പങ്കിടുകയും ചെയ്തവരോട് ഹൃദയം നിറഞ്ഞ നന്ദി’- അദ്ദേഹം രാജിക്കത്തിൽ പറയുന്നു.
ശശികാന്ത് സെന്തിലിെൻറ രാജി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്കറിനോട് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നിർദേശിച്ചു. ചീഫ് സെക്രട്ടറി മുഖേന ചർച്ച നടത്തി സെന്തിലിെൻറ രാജി പിൻവലിപ്പിക്കാനാണ് സർക്കാർ നീക്കം. തമിഴ്നാട് സ്വദേശിയായ ശശികാന്ത് സെന്തിൽ തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയിൽനിന്ന് എൻജിനീയറിങ് പഠനത്തിന് ശേഷമാണ് െഎ.എ.എസിൽ ചേരുന്നത്.
2009ൽ ഒമ്പതാം റാേങ്കാടെ െഎ.എ.എസ് വിജയിച്ച അദ്ദേഹം 2017ലാണ് മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നട ജില്ലയിൽ ഡെപ്യുട്ടി കമീഷണറായി ചുമതലയേൽക്കുന്നത്. നേരത്തെ ബെള്ളാരി അസി. കമീഷണർ, ശിവമൊഗ്ഗ ജില്ല പഞ്ചായത്ത് സി.ഇ.ഒ, ചിത്രദുർഗയിലെയും റായ്ച്ചൂരിലെയും ഡെപ്യുട്ടി കമീഷണർ സ്ഥാനം വഹിച്ചിട്ടുണ്ട്. മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരിക്കെയാണ് ദക്ഷിണ കന്നടയിലെ നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.