വീണ്ടും വിവാദ ചുമ മരുന്ന്: മറ്റൊരു ഇന്ത്യൻ മരുന്നു കമ്പനിക്കെതിരെയും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
text_fieldsവിദേശത്ത് വിഷാംശമുള്ള ചുമ മരുന്ന് വിൽപന നടത്തിയ സംഭവത്തിൽ മറ്റൊരു ഇന്ത്യൻ കമ്പനിക്കെതിരെയും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പസഫിക് ദ്വീപ് കൂട്ടമായ മൈക്രോനേഷ്യ, മാർഷൽ ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചതെന്ന് കരുതുന്ന ഗെയഫെനസിൻ ടി.ജി എന്ന സിറപ്പിനെതിരെയാണ് വിഷാംശമടങ്ങിയതായി ആരോപണം. നേരത്തെ ഗാംബിയ, ഉസ്ബെകിസ്താൻ രാജ്യങ്ങളിലേക്ക് കയറ്റി അയച്ച് വിവാദമായ ചുമമരുന്നിൽ കണ്ടെത്തിയ ഡൈഎഥിലിൻ ൈഗ്ലകോൾ (ഡി.ഇ.ജി), എഥിലിൻ ൈഗ്ലകോൾ (ഇ.ജി) എന്നിവയുടെ സാന്നിധ്യമാണ് ഇവിടെയും വില്ലൻ. ഈ രണ്ടു രാജ്യങ്ങളിലായി യഥാക്രമം 18ഉം 70ഉം കുട്ടികളാണ് ചുമമരുന്ന് കഴിച്ച് മരിച്ചിരുന്നത്. ഉസ്ബെകിസ്താനിലേക്ക് അയച്ച മരുന്നിൽ വിഷാംശം സ്ഥിരീകരിച്ച സർക്കാർ പക്ഷേ, ആഫ്രിക്കൻ രാജ്യത്തെ ചുമമരുന്നിൽ ആരോപണം നിഷേധിച്ചിരുന്നു.
പുതിയ സംഭവത്തിൽ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയ ഗെയഫെനസിൻ ടി.ജി ചുമക്കാണ് ഉപയോഗിക്കുന്നത്. പഞ്ചാബ് കേന്ദ്രമായുള്ള ക്യു.പി ഫാർമകെം ലിമിറ്റഡ് ആണ് നിർമാതാക്കൾ. ഹരിയാനയിലെ ട്രിലിയം ഫാർമയാണ് വിപണിയിലെത്തിക്കുന്നത്.
വിപണിയിൽ നിന്ന് ഈ മരുന്ന് ഉടൻ പിൻവലിക്കണമെന്ന് എല്ലാ രാജ്യങ്ങൾക്കും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം, മരുന്ന് ഇന്ത്യൻ വിപണിയിലും ലഭ്യമാണെന്ന് നിർമാതാക്കളെ ഉദ്ധരിച്ച് ‘ദ വയർ’ റിപ്പോർട്ട് ചെയ്തു. നേരത്തെ, ഗാംബിയ, ഉസ്ബെകിസ്താൻ രാജ്യങ്ങളിൽ വിവാദമായ മരുന്ന് കയറ്റുമതിക്കായി മാത്രം നിർമിക്കുന്നതാണെന്നായിരുന്നു കമ്പനികളുടെ വിശദീകരണം.
അതേ സമയം, ഈ മരുന്നുകൾ മൈക്രോനേഷ്യ, മാർഷൽ ദ്വീപുകൾ എന്നിവിടങ്ങളിൽ വിൽപന നടത്തിയിട്ടില്ലെന്ന് ക്യു.പി ഫാർമകെം ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സുധീർ പഥക് പറഞ്ഞു. 2020ൽ കംപോഡിയയിലേക്ക് കയറ്റി അയച്ചിരുന്നതായും 2022ൽ കാലാവധി അവസാനിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തിൽ ലോകാരോഗ്യ സംഘടന തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.