സെപ്തംബർ 25 മുതൽ വീണ്ടും ലോക്ഡൗൺ?വാർത്തയിലെ സത്യം ഇതാണ്
text_fieldsഡൽഹി: സൈബർ ലോകത്ത് പ്രചരിക്കുന്ന കോവിഡ് വാർത്തയിലെ സത്യം വെളിപ്പെടുത്തി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. കൊവിഡ് വൈറസ് കേസുകൾ വർധിച്ചതിനാൽ സെപ്റ്റംബർ 25 മുതൽ രാജ്യത്ത് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന വാർത്തയുടെ നിജസ്ഥിതിയാണ് പി.െഎ.ബി വെളിപ്പെടുത്തിയത്. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെൻറ് അതോറിറ്റി പുറപ്പെടുവിച്ച ലോക്ഡൗൺ ഉത്തരവിെൻറ കോപ്പിയെന്ന പേരിൽ ഒരു കടലാസും പ്രചരിച്ചിരുന്നു.
എന്നാലീ വാർത്ത വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. 'കോവിഡ് -19 െൻറ വ്യാപനം നിയന്ത്രിക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആസൂത്രണ കമ്മീഷനും സർക്കാരിനോട് 46 ദിവസത്തെ ലോക്ഡൗണിന് ശിപാർശെചയ്തു. 2020 സെപ്റ്റംബർ 25 അർദ്ധരാത്രി മുതൽ രാജ്യവ്യാപകമായി വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തും.രാജ്യത്ത് അവശ്യവസ്തുക്കളുടെ വിതരണ ശൃംഖല സജീവമാക്കാനുള്ള നിർദേശം എൻഡിഎംഎ മന്ത്രാലയത്തിന് നൽകി'-സെപ്റ്റംബർ 10 എന്ന് ഡേറ്റിട്ട വ്യാജ ഉത്തരവിൽ ഇതാണ് പറഞ്ഞിരുന്നത്.
Claim: An order purportedly issued by National Disaster Management Authority claims that it has directed the government to re-impose a nationwide #Lockdown from 25th September. #PIBFactCheck: This order is #Fake. @ndmaindia has not issued any such order to re-impose lockdown. pic.twitter.com/J72eeA62zl
— PIB Fact Check (@PIBFactCheck) September 12, 2020
പ്രചരിക്കുന്ന ഇൗ ഉത്തരവ് വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഒൗദ്യോഗിക ട്വീറ്റിൽ വ്യക്തമാക്കി. 2020 മാർച്ച് അവസാനം കോവിഡ് തടയാൻ രാജ്യത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ജൂൺ മുതൽ ലോക്ഡൗൺ ഘട്ടംഘട്ടമായി ഒഴിവാക്കുകയും ചെയ്തു. നിലവിൽ ലോകത്തെ രണ്ടാമത്തെ കോവിഡ് ബാധിത രാജ്യമാണ് ഇന്ത്യ. 48 ലക്ഷത്തിലധികം പേരെ രോഗം ബാധിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിനം 90,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇനിയുമൊരു ലോക്ഡൗൺ ഉണ്ടാവില്ലെന്നും വാക്സിൻ കണ്ടെത്തുന്നതുവരെ പൗരന്മാർ സാമൂഹിക അകലം ഉൾപ്പെടെയുള്ള എല്ലാ മുൻകരുതലുകളും പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.