ചെന്നൈയിൽ കോവിഡ് ക്ലസ്റ്ററായി മറ്റൊരു ആഡംബര ഹോട്ടലും; 20 ജീവനക്കാർക്ക് രോഗം
text_fieldsചെന്നൈ: നഗരത്തിലെ പുതിയ കോവിഡ് ക്ലസ്റ്ററായി ഒരു ആഡംബര ഹോട്ടൽ കൂടി. ചെന്നൈയിലെ സ്റ്റാർ ഹോട്ടലായ ലീല പാലസിലെ 20 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു.
ചെന്നൈയിലെ രണ്ടാമത്തെ ആഡംബര ഹോട്ടലാണ് കോവിഡ് ക്ലസ്റ്ററായി മാറിയത്. ശനിയാഴ്ച ഐ.ടി.സി ഗ്രാൻഡ് ചോല ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 85 ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവരുടെ അയൽവാസികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശിക്കുകയും ഹോട്ടലുമായി ബന്ധപ്പെട്ട എല്ലാവരെയും പരിശോധനക്ക് വിധേയമാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു.
ലീല ഹോട്ടലിലെ 232ഓളം ജീവനക്കാരിൽ നടത്തിയ പരിശോധനയിൽ 10 ശതമാനം പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. ചെന്നൈയിലെ ഹോട്ടലുകളിലായി 6416 ജീവനക്കാരാണുള്ളത്. ഇതിൽ 68 ശതമാനം, അതായത് 4392 പേർക്ക് ഇതിനോടകം കോവിഡ് പോസിറ്റീവായിരുന്നു.
ഹോട്ടലുകളിൽ നടത്തിയ ബിസിനസ് മീറ്റിങ്ങുകൾ, പരിപാടികൾ തുടങ്ങിയവയിൽ പെങ്കടുത്തവരെയെല്ലാം ആരോഗ്യവകുപ്പ് നിരീക്ഷിച്ച് വരുന്നുണ്ട്. ഹോട്ടലുകളിൽ താമസിക്കുന്ന എല്ലാവർക്കും പരിശോധന നടത്താൻ തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.