വീണ്ടും പേപ്പർ ചോർച്ച: പ്രോവിഡന്റ് ഫണ്ട് കമീഷണർ തസ്തികയിലേക്കുള്ള പരീക്ഷയിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം
text_fieldsമുംബൈ: രാജ്യത്തെ ഉലച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കു പിന്നാലെ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കമീഷണർ തസ്തികയിലേക്കുള്ള പരീക്ഷയിലും വ്യാപക ക്രമക്കേടെന്ന് ആരോപണം.
പരീക്ഷ ഫലം ജൂലൈ 16നാണ് പ്രസിദ്ധീകരിച്ചത്. 159 പേരെ തിരഞ്ഞെടുത്തതിൽ 32 ശതമാനവും ഒരേ കേന്ദ്രത്തിൽ പരീക്ഷ എഴുതിയവരാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
രോപണമുണ്ട്. മാത്രമല്ല 159 പേരിൽ 50ഉം ലഖ്നോ, പ്രയാഗ് രാജ് എന്നീ രണ്ടു നഗരങ്ങളിൽനിന്നുള്ളവരാണെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
2023ൽ വ്യാപക പരാതിയാണ് ഈ പരീക്ഷയെ പറ്റി ഉയർന്നിരുന്നത്. സോഷ്യൽ മീഡിയ ആരോപണങ്ങളോട് പ്രതികരിച്ച യു.പി.എസ്.സി സമഗ്രമായ അന്വേഷണം നടത്തിയതായും സംശയിക്കത്തക്കതായി ഒന്നും കാണാനായില്ലെന്നും പ്രസ്താവന ഇറക്കി. എന്നാൽ എഴുത്തു പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായാണ് ഉദ്യോഗാർഥികളുടെ പരാതി.
പ്രയാഗ്‌രാജ്, ലഖ്‌നൗ കേന്ദ്രങ്ങളിൽ വ്യാപക തട്ടിപ്പ് നടന്നതായി ഉദ്യോഗാർഥികൾ പറയുന്നു. ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് ഉദ്യോഗാർത്ഥികൾ യു.പി.എസ്.സിക്ക് ജൂലൈ രണ്ടിനു പരാതി നൽകിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അതിനിടെ പരീക്ഷ എഴുതിയ വിദ്യാർഥികളിലൊരാൾ അയച്ച പരാതി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.