അതീഖ് അഹമ്മദിന്റെയും അഷ്‌റഫ് അഹമ്മദിന്റെയും കൊലപാതകം; കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹരജി
text_fieldsഡൽഹി: സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫ് അഹമ്മദിന്റെയും കൊലപാതകത്തിൽ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ അമിതാഭ് താക്കൂറാണ് ഹരജി നൽകിയത്.
പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനാൽ കേസ് സംബന്ധിച്ച മുഴുവൻ സത്യവും എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെടാൻ സാധ്യതയുള്ളതിനാൽ, ഈ കേസിൽ സമയത്തിന് വലിയ മൂല്യമുണ്ടെന്ന് ഹരജിക്കാരൻ സുപ്രീം കോടതിയെ അറിയിച്ചു. ‘അതിനാൽ കേസിൽ ഉടനടി നടപടിയെടുക്കേണ്ടതുണ്ട്. വിഷയത്തിൽ ഉടനടി അടിയന്തര ശ്രദ്ധ ആവശ്യമാണ്’. ഹർജിക്കാരൻ പറഞ്ഞു.
സഹോദരന്മാരുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് സർക്കാർ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠിയുടെ നേതൃത്വത്തിൽ റിട്ടയേർഡ് ഐപിസി ഓഫീസർ സുബീഷ് കുമാർ സിംഗ്, റിട്ടയേർഡ് ജില്ലാ ജഡ്ജി ബ്രിജേഷ് കുമാർ സോണി എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു.രണ്ട് മാസത്തിനകം യുപി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
പൊലീസിന്റെ സുരക്ഷ വീഴ്ച ഉൾപ്പെടെ സംഘം അന്വേഷിക്കും. പോലീസിന്റെ സഹായം കൊലയാളികൾക്ക് ലഭിച്ചുവെന്ന ആരോപണം ശക്തമാണ്.ഇതിനെ കുറിച്ചും അന്വേഷണമുണ്ടാകും. കൊലപാതകത്തെ തുടർന്ന് യുപി മുഖ്യമന്ത്രി യോഗി ആഥിത്യനാഥിന്റെ സുരക്ഷ വർധിപ്പിച്ചു.Z+ കാറ്റഗറിയയാണ് വർധിപ്പിച്ചത്. വീടിനും സുരക്ഷ ഒരുക്കിയിട്ടുണ്ട്.
.വെടിയുതിർത്ത ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവര 12 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളിൽ രണ്ട് പേർക്ക് എതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം ഇന്നലെ രാത്രി പൊലീസ് സാന്നിധ്യത്തിലാണ് സംസാരിച്ചത്.ജയിലിൽ കഴിയുന്ന അത്തീഖിന്റെ രണ്ടു മക്കളും സംസ്കാര ചുടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. തുടർച്ചയായി യുപിയിൽ ഉണ്ടാകുന്ന ഇത്തരം കൊലപാതകങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.