രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ: ഈ വർഷം ആറാമത്തെ കേസ്
text_fieldsജയ്പൂർ (രാജസ്ഥാൻ): വിദ്യാർഥി ആത്മഹത്യകൊണ്ട് കുപ്രസിദ്ധമായ രാജസ്ഥാനിലെ കോട്ടയിൽ ഒരു വിദ്യാർഥി കൂടി ജീവിതം അവസാനിപ്പിച്ചു. അസമിൽ നിന്നുള്ള പരാഗ് (18) ആണ് തൂങ്ങി മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇതോടെ ഈ വർഷം മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണം ആറായി. ജനുവരി 27ന് നടക്കാനിരുന്ന ജെ.ഇ.ഇ പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു പരാഗ്. ജവഹർ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മഹാവീർ നഗർ പ്രദേശത്താണ് ഇയാൾ താമസിച്ചിരുന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി. പരാഗിന്റെ ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.
കഴിഞ്ഞദിവസങ്ങളിൽ അഹമ്മദാബാദിൽ നിന്നുള്ള അഫ്ഷ ഷെയ്ഖ്, ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശി നീരജ്, മധ്യപ്രദേശിലെ ഗുണ സ്വദേശിയായ അഭിഷേക്, ഇന്ദർഗഡിൽ നിന്നുള്ള മനൻ എന്നീ വിദ്യാർഥികളും ആത്മഹത്യ ചെയ്തിരുന്നു. കടുത്ത മാനസിക സമ്മർദത്താൽ കഴിഞ്ഞ വർഷങ്ങളിൽ നിരവധി വിദ്യാർഥികൾ കേട്ടയിൽ ജീവിതം അവസാനിപ്പിച്ചിരുന്നു.
മത്സര പരീക്ഷാ തയ്യാറെടുപ്പിന്റെ ഭാഗമായി കോട്ടയിലെ വിദ്യാർത്ഥികൾ നേരിടുന്ന മാനസികാരോഗ്യ സമ്മർദ്ദങ്ങളെക്കുറിച്ച് ഗുരുതരമായ പരാതികൾ നേരത്തേ ഉയർന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.