വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 51കാരനായ അധ്യാപകൻ അറസ്റ്റിൽ
text_fieldsചെന്നൈ: വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചെന്നൈയിലെ പ്രമുഖ സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ. 51 കാരനും സ്വകാര്യസ്കൂളിലെ കൊമേഴ്സ് അധ്യാപകനുമായ ആനന്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2014 മുതൽ 2016 വരെ താൻ പഠിച്ച സ്‌കൂളിൽവെച്ച് ലൈംഗിക പീഡനത്തിന് ഇരയായി എന്നാണ് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
കഴിഞ്ഞ ഒന്ന് രണ്ട് ആഴ്ചകൾക്കുള്ളിൽ ചെന്നൈയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ അധ്യാപകരിൽ നിന്ന് ലൈംഗികാതിക്രമമുണ്ടായതായി പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് ചില അധ്യാപകർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഒാൺലൈൻ ക്ലാസിെൻറ മറവിൽ വിദ്യാർഥികൾക്ക് ലൈംഗിക ചുവയുള്ള ചിത്രങ്ങൾ അയച്ച സംഭവത്തിലും അധ്യാപകർ നടപടി നേരിട്ടിരുന്നു. വിദ്യാർഥികളുടെ പരാതിയിൽ മുഖ്യമന്ത്രി എം.കെ സ്റ്റാറലിൻ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.