ജാര്‍ഖണ്ഡില്‍ ആദിവാസി പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍; മൂന്ന് മാസത്തിനിടെ നാലാമത്തെ സംഭവം
text_fieldsജാര്‍ഖണ്ഡില്‍ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദുംക ജില്ലയിലാണ് സംഭവം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദുംകയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. മൃതദേഹം കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പൂര്‍ണമായും ജീര്‍ണിച്ച നിലയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടി മരിച്ചിട്ട് ദിവസങ്ങളായി എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
പെണ്‍കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുത്തശ്ശിക്കും സഹോദരങ്ങള്‍ക്കും ഒപ്പം ദുംകയിലെ അംബജോറ ഗ്രാമത്തിലാണ് വാടകക്ക് താമസിച്ചിരുന്നത്. പെൺകുട്ടിക്ക് ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നെന്നും ഇതേതുടർന്ന് വീട് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരുന്നെന്നും പറയപ്പെടുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ അഭ്യർത്ഥനയെ തുടർന്ന് പരീക്ഷ കഴിയുന്നതുവരെ വീട്ടിൽ തുടരാൻ അനുവദിക്കുകയായിരുന്നു. ശേഷം പെൺകുട്ടി അംബജോഡയില്‍ നിന്ന് ബത്തല്ല ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പോയി. ഒക്ടോബര്‍ ഏഴിന് മാതാപിതാക്കളുടെ അടുക്കലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. എന്നാല്‍ വീട്ടില്‍ എത്തിയില്ല. വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. പിന്നീടാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.