'ഗോത്രവർഗക്കാർ വിഡ്ഢികൾ'; അൺഅക്കാദമി അധ്യാപകന്‍റെ പഴയ വീഡിയോ വൈറൽ
text_fieldsന്യൂഡൽഹി: വിദ്യാഭ്യാസമുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് വോട്ട് ചെയ്യണമെന്ന പരാമർശത്തിന് പിന്നാലെ അധ്യാപകനെ പുറത്താക്കിയ സംഭവത്തിൽ വിമർശനങ്ങൾ ഉയരവേ അൺഅക്കാദമിയുടെ മറ്റൊരു അധ്യാപകന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഗോത്രവർഗ വിഭാഗക്കാരെ വിഡ്ഢികൾ എന്ന് വിശേഷിപ്പിക്കുന്ന തരത്തിലുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.
അൺഅക്കാദമിയുടെ അധ്യാപകനായ സിദ്ധാർത്ഥ് സിങ് ആണ് ക്ലാസിനിടെ ഗോത്രവർഗക്കാർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. ഗോത്രവർഗക്കാർ വിഡ്ഢികളാണെന്നും അവർക്ക് ഭൂമിയിലും മറ്റും ഔദ്യോഗിക രേഖകൾ ഇല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. 2021ലാണ് വീഡിയോ ആദ്യമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പിന്നീട് വിമർശനങ്ങൾ ഉയർന്നതോടെ വീഡിയോ ഔദ്യോഗിക പേജിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. സംഭവത്തിൽ അധികൃതർ ക്ഷമാപണം നടത്തിയിരുന്നുവെങ്കിലും അധ്യാപകനെതിരെ നടപടിയെടുത്തിരുന്നില്ല.
ക്ലാസ്മുറി വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനും കാഴ്ചപ്പാടുകൾ പങ്കുവെക്കാനുമുള്ള വേദിയല്ല എന്നായിരുന്നു കരൺ സാങ്വാനെ പുറത്താക്കിക്കൊണ്ട് അൺഅക്കാദമി വ്യക്തമാക്കിയത്. രാഷ്ട്രീയമായി ശക്തമായ പശ്ചാത്തലമുള്ളവർക്ക് വോട്ട് ചെയ്യണമെന്നായിരുന്നു കരൺ സാങ്വാന്റെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.