അനന്ത്കുമാർ: ആർ.എസ്.എസിലൂടെ വളർന്ന അപരാജിതൻ
text_fieldsബംഗളൂരു: വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങി ആർ.എസ്.എസിലൂടെ വളർന്ന നേതാവായിരുന ്നു എച്ച്.എൻ. അനന്ത്കുമാർ. തെരെഞ്ഞടുപ്പ് രാഷ്ട്രീയത്തിൽ പരാജയമറിഞ്ഞിട്ടില്ലാത്ത അനന്ത്കുമാർ ബംഗളൂരു സൗത്ത് മണ്ഡലത്തിൽനിന്ന് തുടർച്ചയായി ആറുതവണ ലോക്സഭാംഗമായി. കോൺഗ്രസ് സ്ഥാനാർഥിയും െഎ.ടി വിദഗ്ധനുമായ നന്ദൻ നിലേകനിയെയാണ് 2014ൽ പരാജയപ്പെടുത്തിയത്.
ബി.ജെ.പി രാഷ്ട്രീയത്തിൽ എ.ബി. വാജ്പേയിക്കും എൽ.െക. അദ്വാനിക്കുമൊപ്പം പ്രവർത്തിച്ച അനന്ത്കുമാർ പിന്നീട് നരേന്ദ്ര മോദിയുടെ വിശ്വസ്തനായി. മോദി മന്ത്രിസഭയിൽ രാസ-വളം വകുപ്പിെൻറ ചുമതല വഹിക്കെ, രാജ്യത്ത് 3,600 ജനഒൗഷധി കേന്ദ്രങ്ങൾക്ക് തുടക്കമിട്ടതും ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ സുവിധ സാനിറ്ററി പാഡുകൾ അവതരിപ്പിച്ചതും അദ്ദേഹമാണ്.
കർണാടകയിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരായിരുന്നു എച്ച്.എൻ. അനന്ത്കുമാറും ബി.എസ്. യെദിയൂരപ്പയും. കർണാടക ബി.ജെ.പിയെന്നാൽ യെദിയൂരപ്പയാണെങ്കിൽ കേന്ദ്രത്തിൽ കർണാടക ബി.ജെ.പിയുടെ മുഖം അനന്ത്കുമാറായിരുന്നു.
പടിപടിയായി പാർട്ടിയിൽ വളർന്ന അദ്ദേഹത്തിന് ആർ.എസ്.എസിെൻറ ശക്തമായ പിന്തുണയുണ്ടായിരുന്നു. 1999 മുതൽ 2004 വരെ വാജ്പേയി മന്ത്രിസഭയിൽ അംഗമായി.
2003ൽ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ പിറ്റേവർഷം നടന്ന നിയമസഭ, ലോക്സഭ തെരെഞ്ഞടുപ്പുകളിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കി കർണാടകയിൽ അടിത്തറ പാകിയത് അനന്ത്കുമാറായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിെലത്തിച്ചെങ്കിലും ജെ.ഡി.എസും കോൺഗ്രസും കൈകോർത്ത് അന്ന് ബി.ജെ.പിയെ പ്രതിപക്ഷത്തിരുത്തി.
എന്നാൽ, ജെ.ഡി.എസുമായി കോൺഗ്രസ് ഉണ്ടാക്കിയ സഖ്യം പാതിവഴിയിൽ വീണു. കർണാടക ബി.ജെ.പിയുടെ രണ്ട് ദ്വന്ദങ്ങളായി മാറിയ അനന്ത്കുമാറും യെദിയൂരപ്പയും തമ്മിൽ പിണങ്ങിയതും റെഡ്ഡിമാരുടെയും യെദിയൂരപ്പയുടെയും അഴിമതിയെ തുടർന്ന് യെദിയൂരപ്പയെ പുറത്താക്കിയതും പാർട്ടി പിളർന്നതും പിന്നീടുള്ള ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.