കേരള–തമിഴ്നാട് വനാതിര്‍ത്തി പ്രദേശങ്ങളില്‍ ‘ആന്ത്രാക്സ്’
text_fieldsകോയമ്പത്തൂര്‍: കേരള-തമിഴ്നാട് വനാതിര്‍ത്തി പ്രദേശങ്ങളില്‍ ആന്ത്രാക്സ് രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ തമിഴ്നാട് മൃഗക്ഷേമ വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ കുത്തിവെപ്പ് ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. ഡിസംബര്‍ 23ന് മധുക്കര ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ ആലാന്തുറ മംഗലപാളയം വനഭാഗത്ത് 30 വയസ്സ് പ്രായം കണക്കാക്കുന്ന കൊമ്പനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയിരുന്നു.
ആനയുടെ രക്തസാമ്പിള്‍ എടുത്ത് പരിശോധിച്ചപ്പോഴാണ് മരണകാരണം ആന്ത്രാക്സ് ബാധയാണെന്ന് അറിവായത്. രണ്ടാഴ്ച മുമ്പ് ശിറുമുഖൈ വനത്തില്‍ കൊല്ലപ്പെട്ട ആനക്കും ആന്ത്രാക്സ് ബാധിച്ചിരുന്നതായി സംശയിച്ചിരുന്നു. ആന്ത്രാക്സ് രോഗബാധ കണ്ടത്തെിയതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനാതിര്‍ത്തി പ്രദേശങ്ങളിലെ കന്നുകാലികളിലും മറ്റു വളര്‍ത്ത് മൃഗങ്ങളിലും പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. ഓരോ സ്ഥലത്തും പ്രത്യേക ക്യാമ്പുകള്‍ നടത്തിയാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്.
കര്‍ഷകര്‍ക്ക് ക്ളാസുകള്‍ നടത്തിയും ലഘുലേഖകള്‍ നല്‍കിയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കുളമ്പുള്ള മൃഗങ്ങളിലാണ് ആന്ത്രാക്സ് രോഗം പിടിപെടുകയെന്ന് കോയമ്പത്തൂര്‍ മേഖല മൃഗസംരക്ഷണ വകുപ്പ് ജോ. ഡയറക്ടര്‍ തമിഴ്ശെല്‍വന്‍ അറിയിച്ചു. നാട്ടിന്‍പുറങ്ങളിലെ കന്നുകാലികളില്‍ രോഗബാധ ഇതുവരെ കണ്ടത്തെിയിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.