സൈന്യത്തിനെതിരായ പരാമർശം അസം ഖാനെതിെര രാജ്യദ്രോഹക്കേസ്
text_fieldsറാംപുർ/മീറത്ത്: സമാജ്വാദിപാർട്ടി മുതിർന്ന നേതാവും മുൻ യു.പി മന്ത്രിയുമായ അസം ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ടു കേസെടുത്തു. സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശത്തെ തുടർന്നാണിത്. ചാന്ദ്പുർ, സിവിൽ ലൈൻ പൊലീസ് സ്റ്റേഷനുകളിലാണ് എഫ്.െഎ.ആർ. വി.എച്ച്.പി നേതാവ് അനിൽ പാണ്ഡെ, മുൻ ബി.ജെ.പി മന്ത്രി ശിവ് ബഹാദൂർ സക്സേനയുടെ മകനും ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ല പ്രസിഡൻറുമായ ആകാശ് സക്സേന എന്നിവാണ് പരാതിക്കാർ. ഇതിനുപുറമെ മീറത്തിൽ ബജ്റംഗ്ദൾ നേതാവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
‘സൈനികർ നടത്തുന്ന ലൈംഗികാതിക്രമങ്ങളാണ് ചില പ്രദേശങ്ങളിൽ സൈനികരുടെ സ്വകാര്യഭാഗങ്ങൾ ഛേദിക്കാൻ സ്ത്രീകളെ പ്രേരിപ്പിച്ചത്’ എന്നാണ് അസം ഖാൻ പറഞ്ഞത്. ഇതിനെതിരെ സംഘ്പരിവാർ സംഘടനകൾ രംഗത്തുവന്നു. വി.എച്ച്.പി ഷാജഹാൻപുർ ജില്ല സെക്രട്ടറി രാജേഷ് കുമാർ, അസം ഖാെൻറ നാവ് മുറിച്ചെടുത്ത് തെൻറ മുന്നിൽ എത്തിക്കുന്നവർക്ക് 50 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. അസം ഖാൻ തീവ്രവാദിയാണെന്ന് ആരോപിച്ച ഗോരക്ഷസമിതി നേതാവ് മുകേഷ് പാട്ടീൽ, അദ്ദേഹത്തിെൻറ തല വെട്ടുന്നവർക്ക് 51 ലക്ഷമാണ് വാഗ്ദാനം ചെയ്തത്. ഇതിനെതിരെ അസം ഖാെൻറ അനുയായികൾ ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അസം ഖാെൻറ പരാമർശത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും ഉടൻ നടപടിയുണ്ടാകുമെന്നും ഉത്തർപ്രേദശ് മന്ത്രി ബുൽദേ സിങ് ഒൗലഖ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.