Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​ദ്യാ​ർ​ഥി...

വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളു​ടെ ജാ​മ്യം; പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കു​ന്ന​തി​ന് തു​ല്യം-​ഡ​ൽ​ഹി പൊ​ലീ​സ്​

text_fields
bookmark_border
Natasha Narwal, Devangana Kalita, Asif Iqbal Tanha
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ത്തി​െൻറ പേ​രി​ൽ ഡ​ൽ​ഹി പൊ​ലീ​സ്​ യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച വി​ദ്യാ​ര്‍ഥി നേ​താ​ക്ക​ൾ​ക്ക്​ ജാ​മ്യം ന​ൽ​കി​യ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ലെ ക​ണ്ടെ​ത്ത​ല്‍ പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും വി​ദ്യാ​ര്‍ഥി നേ​താ​ക്ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നും ഡ​ൽ​ഹി പൊ​ലീ​സി​ന്​ വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ർ മേ​ത്ത സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഡോ​ണ​ള്‍ഡ് ട്രം​പ്​ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ൻ​റാ​യി​രി​ക്കേ ന​ട​ത്തി​യ ഇ​ന്ത്യ സ​ന്ദ​ര്‍ശ​ന​വേ​ള​യി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യു​ള്ള സാ​ക്ഷി​മൊ​ഴി​ക​ളു​ണ്ടെ​ന്നും യു.​എ.​പി.​എ​യു​ടെ 15ാം വ​കു​പ്പ് ഹൈ​കോ​ട​തി സ്വ​ന്തം തീ​ര്‍പ്പി​ലൂ​ടെ മാ​റ്റി​സ്ഥാ​പി​ച്ച​താ​യും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ വാ​ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ഹാ​ജ​രാ​യി.

യു.​എ.​പി.​എ ചു​മ​ത്ത​പ്പെ​ട്ട്​ ഒ​രു​വ​ർ​ഷ​ത്തോ​ളം തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​ഞ്ഞ​ശേ​ഷം ജാ​മ്യം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ മോ​ചി​പ്പി​ക്കാ​ന്‍ പൊ​ലീ​സ് ത​യാ​റാ​യി​രു​ന്നി​ല്ല. വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ജാ​മി​അ വി​ദ്യാ​ർ​ഥി​യും എ​സ്.​ഐ.​ഒ നേ​താ​വു​മാ​യ ആ​സി​ഫ് ഇ​ഖ്ബാ​ല്‍ ത​ൻ​ഹ, ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി​ക​ളും പി​ഞ്ച്​​റ തോ​ഡ്​ പ്ര​വ​ർ​ത്ത​ക​രു​മാ​യ ന​താ​ഷ ന​ര്‍വാ​ള്‍, ദേ​വാം​ഗ​ന ക​ലി​ത എ​ന്നി​വ​ര്‍ക്ക്​ ചൊ​വ്വാ​ഴ്​​ച​ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anti CAA protestDelhi ViolanceNatasha NarwalStudent leaders bail
News Summary - anti caa protest Student leaders bail delhi police
Next Story