പൗരത്വ നിയമം: തമിഴ്നാട്ടിൽ കനിമൊഴിയുടെ നേതൃത്വത്തിൽ പ്രതിഷേധം
text_fieldsചെന്നൈ: ദേശീയ പൗരത്വ നിയമത്തിനെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധ റാലിയുമായി ദ്രാവഡി മുന്നേറ്റ കഴകം. ഡി.എം.കെ നേതാവും തൂത്തുകുടി എം.പിയുമായ കനിമൊഴിയുടെ നേതൃത്വത്തിലാണ് ചെന്നൈയിലും ചെപോക്കിലും പ്രതിഷേധ റാലികൾ നടന്നത്. ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനുള്ള നിയമങ്ങൾ ഡി.എം.കെ അംഗീകരിക്കില്ലെന്ന് ചെന്നൈയിൽ കലക്ടറേറ്റിന് മുന്നിൽ നടന്ന റാലിയിൽ കനിമൊഴി പറഞ്ഞു.
നിയമഭേദഗതിയിൽ ശ്രീലങ്കൻ തമിഴ് വംശജരെ ഉൾപ്പെടുത്താതിരുന്നത് വിവേചനമാണ്. മതത്തിെൻറ പേരിൽ നിയമത്തിലുള്ള വേർതിരിവുകൾ അംഗീകരിക്കാനാവില്ലെന്നും കനിമൊഴി കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ സംസ്ഥാനത്തെ ഭരണകക്ഷി എ.ഐ.എ.ഡി.എം.കെ രാജ്യത്തിന് തന്നെ നാണക്കേടാണെന്നും അവർ വിമർശിച്ചു. ചെപോക്കിൽ നടന്ന പ്രകടനത്തിന് ഡി.എം.കെ എം.പി ദയാനിധി മാരനാണ് നേതൃത്വം നൽകിയത്. പ്രതിഷേധ റാലികളിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് അണിനിരന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.