പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം: കേരളത്തിൻെറ നടപടി ഭരണഘടനാവിരുദ്ധം -രവിശങ്കർ പ്രസാദ്
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. കേരളത്തിൻെറ നടപടി ഭരണഘടനാവിരുദ്ധമാണന്നും പാർലമെൻറ് പാസാക്കുന്ന നിയമം നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ചുമതല സംസ്ഥാനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നടപ്പിലാക്കില്ലെന്ന് പറയുന്ന സംസ്ഥാനങ്ങൾ അത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ശരിയാംവിധമുള്ള നിയമോപദേശം തേടേണ്ടതുണ്ടെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ചെവ്വാഴ്ചയാണ് കേരള നിയമസഭ പാസാക്കിയത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫും പ്രതിപക്ഷമായ യു.ഡി.എഫും കേന്ദ്രം നടപ്പാക്കിയ നിയമത്തിനെതിരെ കൈ കോർക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.