നോട്ട് പ്രതിസന്ധി: പ്രതിപക്ഷ യോഗം ഇന്ന്; മമത പങ്കെടുക്കും, ഇടതുപക്ഷമില്ല
text_fieldsന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ മോദി സര്‍ക്കാറിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചൊവ്വാഴ്ച നടക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിനുശേഷം പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. പാര്‍ലമെന്‍റില്‍ ഒറ്റക്കെട്ടായിനിന്ന 16 പ്രതിപക്ഷ പാര്‍ട്ടികളില്‍ എത്രപേര്‍ യോഗത്തിനത്തെുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യോഗത്തിനത്തെുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപാര്‍ട്ടികള്‍ പങ്കെടുക്കില്ളെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എന്‍.സി.പി, ജെ.ഡി.യു, ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികളുടെ പ്രാതിനിധ്യവും സംശയത്തിലാണ്. എസ്.പി, ഡി.എം.കെ, ജെ.ഡി.എസ് തുടങ്ങിയ കക്ഷികള്‍ പങ്കെടുക്കുമെന്നാണ് സൂചന. എല്ലാവരെയും വിളിച്ചിട്ടുണ്ടെന്നും ആരൊക്കെ പങ്കെടുക്കുമെന്ന് യോഗം ചേര്‍ന്നശേഷമേ പറയാനാകൂവെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.
യോഗത്തിന്‍െറയും പത്രസമ്മേളനത്തിന്‍െറയും അജണ്ട എന്താണെന്ന ചോദ്യത്തിന് മറുപടികിട്ടാത്ത സാഹചര്യത്തിലാണ് വിട്ടുനില്‍ക്കുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
നോട്ട് പ്രതിസന്ധി വിഷയത്തില്‍ പ്രതിപക്ഷത്ത് ഭിന്നതയില്ളെന്നും മോദിയുടെ തീരുമാനം കൊടിയ ദുരന്തമായാണ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ, പ്രാദേശിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ തമ്മിലുള്ള പ്രശ്നമാകാം ഇടതുപാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്നതിന് പിന്നിലെന്ന് യെച്ചൂരിയുടെ പരാമര്‍ശത്തോട് ജയറാം രമേഷ് പ്രതികരിച്ചു.
പാര്‍ലമെന്‍റില്‍ ശീതകാല സമ്മേളനത്തിലുടനീളം ഒന്നിച്ചുനിന്ന് അവസാനദിനം ഭിന്നിച്ചുപിരിഞ്ഞ പ്രതിപക്ഷ പാര്‍ട്ടികളെ വീണ്ടും കൂട്ടിയിണക്കാന്‍വേണ്ടിയാണ് കോണ്‍ഗ്രസ് യോഗം വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.