ഛത്തിസ്ഗഡിൽ ഭരണവിരുദ്ധ വികാരം
text_fieldsറായ്പൂർ: നക്സൽ ആക്രമണം രൂക്ഷമായ ഛത്തിസ്ഗഡിൽ മൂന്നു തവണ തുടർച്ചയായി ഭരിച്ച ബി.ജെ.പിയെ പുറംതള്ളി കോൺഗ്രസി ന് പിന്തുണ നൽകിയിരിക്കുകയാണ് ജനങ്ങൾ. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപ ക്ഷം നേടിയിട്ടുണ്ട്. 15 വർഷം ഭരണത്തിലിരുന്ന ബി.ജെ.പിയെ ചുരുട്ടിെക്കട്ടിയാണ് കോൺഗ്രസ് ഗംഭീര വിജയം ആഘോഷിക് കുന്നത്.
2000 നവംബർ ഒന്നിന് ഛത്തിസ്ഗഡ് രൂപീകരിച്ചശേഷം ആദ്യ മുഖ്യമന്ത്രിയായത് അജിത് ജോഗിയായിരുന്നു. അദ്ദേഹത്തിനു ശേഷം 2003ൽ അധികാരത്തിലേറിയ രമൺ സിങ്ങ് പിന്നീട് 15 വർഷം ആ കസേര ആർക്കും വിട്ടു കൊടുത്തില്ല. ഏറ്റവും കൂടുതൽ കാലം സ്ഥാനത്തിരുന്ന ബി.ജെ.പി മുഖ്യമന്ത്രിയാണ് രമൺ സിങ്ങ്. നരേന്ദ്ര മോദിയേക്കാൾ മൂന്നുവർഷവും ശിവ് രാജ് സിങ് ചൗഹാനേക്കാൾ രണ്ടു വർഷവും കൂടുതൽ സിങ്ങ് മുഖ്യമന്ത്രിയായിട്ടുണ്ട്.
പട്ടിക ജാതി, പട്ടിക വർഗ വ ിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരുന്നതിനായാണ് സംസ്ഥാന രൂപീകരണം പോലും നടന്നത്. ആ മേഖലയിൽ നടത്തിയ വികസന പ്രവർത ്തനങ്ങളായിരുന്നു രമൺ സിങ്ങിനെ തുടർച്ചയായി വിജയിപ്പിച്ചതും. പട്ടിക വർഗ/ജാതി വിഭാഗങ്ങൾക്കിടയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് യു.എൻ അവാർഡും രമൺ സിങ്ങിനെ തേടി എത്തിയിരുന്നു.
എന്നാൽ, ഛത്തിസ്ഗഡിലെ സമാധാനം കെടുത്തുന്ന നക്സൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനായി നക്സലുകൾക്കെതിരെ യുദ്ധം ചെയ്യാനുള്ള സിങ്ങിെൻറ തീരുമാനം പിഴച്ചു. മനുഷ്യാവകാശലംഘനങ്ങളിലേക്ക് നയിച്ച പോരാട്ടം ഒടുവിൽ സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുക വരെ ചെയ്തു. എങ്കിലും ജനങ്ങൾ പിന്നെയും സിങ്ങിനെ വിജയിപ്പിച്ചു.
എന്നാൽ ഇൗയടുത്തായി സിങ്ങിനെതിരെ പുതിയ ആരോപണങ്ങൾ വെളിച്ചത്തു വന്നു. കുറഞ്ഞ വിലക്ക് ജനങ്ങൾക്ക് അരി ലഭ്യമാക്കിയ സിങ്ങ് പിന്നീട് പൊതുവിതരണ സംവിധാനത്തിൽ നടത്തിയ അഴിമതിയിൽ പ്രതിസ്ഥാനത്തായി. അഗ്സ്ത വെസ്റ്റലൻഡ് കേസിലും സിങ്ങിെൻറ പേരുൾപ്പെട്ടു. ബന്ധു നിയമന വിവാദത്തിലും അഴിമതിയിലും അദ്ദേഹത്തിെൻറ കീഴിലുള്ള സർക്കാർ ആരോപണം നേരിട്ടു. അതോടൊപ്പം കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ എന്നിവ സർക്കാറിനെതിരായ വികാരം വളർത്തി.
ഇതാകണം ഭരണമാറ്റത്തിനായി ഛത്തിസ്ഗഡുകാരെ പ്രേരിപ്പിച്ചത്. വോെട്ടണ്ണലിെൻറ ആദ്യമണിക്കൂറുകളിൽ പിന്നിലായിരുന്നു രമൺ സിങ്ങ്. പിന്നീട് സാവധാനം മുന്നിലേക്ക് എത്തുകയായിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയ്യുടെ വളർത്തുമകൾ കോൺഗ്രസ് സ്ഥാനാർഥിയായ കരുണ ശുക്ലയാണ് സിങ്ങിെൻറ എതിരാളി. ബി.ജെ.പിക്കെതിരായി മായാവതിയും കോൺഗ്രസ് വിമതൻ അജിത് ജോഗിയും ചേർന്ന് സഖ്യം രുപീകരിച്ചെങ്കിലും അത് തെരഞ്ഞെടുപ്പിൽ നിർണായകമായില്ലെന്നാണ് കണക്കുകൾ െതളിയിക്കുന്നത്.
കോൺഗ്രസിന് സ്വപ്നവിജയം
കർഷക രോഷത്തിൽ ആളിക്കത്തിയ ഭരണവിരുദ്ധ വികാരത്തിൽ ഛത്തിസ്ഗഢിൽ ബി.ജെ.പി സർക്കാറിനെ മലർത്തിയടിച്ച് കോൺഗ്രസ്. എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം തെറ്റിച്ച് 15 വർഷങ്ങൾക്കു ശേഷം ഇവിടെ കോൺഗ്രസിെൻറ ഗംഭീര തിരിച്ചുവരവ്. നാലാമതും അധികാരത്തിലെത്താമെന്ന ബി.ജെ.പി മുഖ്യമന്ത്രി രമൺ സിങ്ങിെൻറ പ്രതീക്ഷ തകർന്നടിഞ്ഞു. കൊട്ടിഘോഷിച്ച അജിത് ജോഗി-മായാവതി സഖ്യത്തിന് കോൺഗ്രസ് വോട്ടിൽ വിള്ളലുണ്ടാക്കാനായില്ല.
ഛത്തിസ്ഗഢിൽ കോൺഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. 90അംഗ സഭയിൽ ഫലം പ്രഖ്യാപിച്ച 40ൽ 33സീറ്റിലാണ് കോൺഗ്രസ് മുന്നിൽ. ബി.ജെ.പി ആറിലും ബി.എസ്.പി ഒരു സീറ്റിലുമാണ് മുന്നിൽ നിൽക്കുന്നത്. കോൺഗ്രസ് സീറ്റുകൾ വാരിക്കൂട്ടിയത് മധ്യ ഛത്തിസ്ഗഢിലാണ്. മേഖലയിൽ 42 സീറ്റാണ് കോൺഗ്രസ് അടിെച്ചടുത്തത്. 2013നെക്കാൾ 28 സീറ്റുകളാണ് മേഖലയിൽ കോൺഗ്രസിന് അധികം ലഭിച്ചത്. രണ്ടു ഘട്ടങ്ങളായി നവംബർ 12നും 20നുമായിരുന്നു ഛത്തിസ്ഗഢിൽ തെരഞ്ഞെടുപ്പ്.
നക്സൽ മേഖലയായ ബസ്തർ, ബിജാപുർ, ദന്തേവാഡ, സുഖ്മ, കോണ്ടഗാവോൻ, കങ്കർ, നാരായൺപുർ, രാജ്നന്ദ്ഗവോൻ എന്നീ ജില്ലകളിലായിരുന്നു ആദ്യഘട്ട തെരെഞ്ഞടുപ്പ്. മൂന്നുവട്ടം മുഖ്യമന്ത്രിയായിരുന്ന രമൺ സിങ്ങിനെതിരെ രാജ്നന്ദ്ഗാവിൽ കോൺഗ്രസ് രംഗത്തിറക്കിയ മുൻപ്രധാനമന്ത്രി വാജ്പേയിയുടെ മരുമകൾ കരുണ ശുക്ല ശക്തമായ പോരാട്ടം നടത്തി. ഒരുഘട്ടത്തിൽ രമൺ സിങ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 2016ലാണ് ഛത്തിസ്ഗഢിെല ആദ്യ മുഖ്യമന്ത്രിയായ അജിത് ജോഗി ജനത കോൺഗ്രസ് ഛത്തിസ്ഗഢ് (ജെ.സി.സി) രൂപവത്കരിച്ചത്. അജിത് ജോഗി, മായാവതി സഖ്യത്തിൽ സി.പി.െഎയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.