ഇന്ത്യാവിരുദ്ധ പോസ്റ്റർ: സ്വിറ്റ്സർലൻഡ് അംബാസഡറെ വിളിച്ചുവരുത്തി
text_fieldsന്യൂഡൽഹി: ജനീവയിലെ ഐക്യരാഷ്ട്രസഭ കെട്ടിടത്തിന് മുന്നിൽ ഇന്ത്യാവിരുദ്ധ പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ ഇന്ത്യ സ്വിറ്റ്സർലൻഡ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ഇന്ത്യയുടെ ആശങ്ക അതേ ഗൗരവത്തോടെ സർക്കാറിനെ അറിയിച്ചതായി സ്വിസ് അംബാസഡർ റാൾഫ് ഹെക്നർ പിന്നീട് പ്രസ്താവനയിൽ അറിയിച്ചു.
യു.എൻ മനുഷ്യാവകാശ സമിതിയുടെ സമ്മേളനത്തോടനുബന്ധിച്ച് ജനീവയിലെ യു.എൻ കെട്ടിടത്തിന് പുറത്തുള്ള ചത്വരത്തിലാണ് ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നതായി ആരോപിക്കുന്ന നിരവധി പോസ്റ്ററുകൾ പതിച്ചത്.
മുമ്പും സമിതിയുടെ സമ്മേളനങ്ങളിൽ സമാനമായ പോസ്റ്ററുകൾ പതിച്ചതായാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.