സിഖ് വിരുദ്ധ കലാപം: വിധി സ്വാഗതം ചെയ്ത് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും
text_fieldsന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെ കോടതി ജീവപര ്യന്തം തടവിന് ശിക്ഷിച്ചതിനെ സ്വാഗതം ചെയ്ത് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും പഞ്ചാ ബ് കോൺഗ്രസ് കമ്മിറ്റിയും. ഏറെ വൈകിയാണെങ്കിലും കലാപത്തിൽ പങ്കുവഹിച്ച നേതാവിന് ശിക്ഷ നൽകാനുള്ള കോടതിവിധി സ്വാഗതാർഹമാണ്. അധികാരത്തിലിരിക്കുന്നവരാൽ കൊല്ലപ്പെട്ട നിരപരാധികളുടെ ബന്ധുക്കൾക്ക് ഏറെ നീണ്ട വേദനജനകമായ കാത്തിരിപ്പായിരുന്നു. കലാപത്തിൽ പങ്കാളികളായ ആരെയും രക്ഷപ്പെടാൻ അനുവദിക്കരുത്’’-ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.
വൈകിയാണെങ്കിലും നീതി നടപ്പായതായി ബി.ജെ.പി വക്താവും കേന്ദ്രമന്ത്രിയുമായ ഹർദീപ് സിങ് പുരി പറഞ്ഞു. ശിക്ഷിക്കപ്പെട്ടത് കോൺഗ്രസ് നേതാവാണെങ്കിലും വിധി സ്വാഗതം ചെയ്യുന്നതായി പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും എം.പിയുമായ സുനിൽ കുമാർ ഝക്കർ പറഞ്ഞു. ‘‘ആരും നിയമത്തിന് അതീതരല്ല. കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുക തന്നെ വേണം’’-അദ്ദേഹം വ്യക്തമാക്കി.
വിധി തൃപ്തിയേകുന്നതാണെന്ന് ശിരോമണി അകാലിദൾ നേതാവും ഡൽഹി എം.എൽ.എയുമായ മജീന്ദർ സിങ് സിർസ പറഞ്ഞു. ഡൽഹി സിഖ് ഗുരുദ്വാര, മഹാരാഷ്ട്ര സിഖ് അസോസിയേഷൻ തുടങ്ങിയവയും വിധി സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.