വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാം; ഭീകരവിരുദ്ധ നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി
text_fieldsന്യൂഡൽഹി: സംഘടനകൾക്കു പുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാ പിക്കാൻ സർക്കാറിന് അധികാരം നൽകുന്നതടക്കം നിയമവിരുദ്ധ പ്രവർ ത്തന നിരോധന നിയമമായ യു.എ.പി.എയിൽ കൊണ്ടുവന്ന ഭേദഗതി കടുത്ത എ തിർപ്പുകൾ തള്ളി ലോക്സഭ പാസാക്കി. മുസ്ലിംലീഗും മറ്റു മൂന്നു പ്രതിപ ക്ഷ പാർട്ടികളും ബിൽ പാസാക്കുന്നതിനെതിരെ വോട്ടു ചെയ്തു. കോൺഗ്രസു ം സി.പി.എമ്മും അടക്കം പ്രമുഖ പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി.
ഒാ ൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.െഎ.എം.െഎ.എം) നേതാവ് അസ ദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ട പ്രകാരം നടന്ന വോെട്ടടുപ്പിൽ സർക്കാറ ിന് അനുകൂലമായി 287 വോട്ട് ലഭിച്ചപ്പോൾ എട്ട് എം.പിമാരാണ് എതിർത്ത ് വോട്ടു ചെയ്തത്.
എ.െഎ.എം.െഎ.എമ്മിനു പുറമെ മുസ്ലിംലീഗ്, നാഷന ൽ കോൺഫറൻസ്, ഒാൾ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എ.െഎ.യു.ഡി.എഫ്) എന്നീ കക്ഷികളാണ് ഇറങ്ങിപ്പോക്കിൽ പെങ്കടുക്കാതെ എതിർത്ത് വോട്ടു ചെയ്തത്. ബിജു ജനതാദൾ, എ.െഎ.എ.ഡി.എം.കെ, ടി.ഡി.പി എന്നീ പാർട്ടികൾക്കൊപ്പം സമാജ്വാദി പാർട്ടി നേതാവ് മുലായംസിങ് യാദവും സർക്കാറിനെ അനുകൂലിച്ചു.
കഴിഞ്ഞയാഴ്ച എൻ.െഎ.എ നിയമഭേദഗതിയെ ലോക്സഭയിൽ എതിർത്ത് വോട്ടുചെയ്ത സി.പി.എമ്മിെൻറ മൂന്ന് അംഗങ്ങൾ ഇക്കുറി ഇറങ്ങിപ്പോക്ക് പ്രതിഷേധ മാർഗമായി തെരഞ്ഞെടുത്തു. എൻ.െഎ.എ ബിൽ പാസാക്കിയ വേളയിൽ മുസ്ലിംലീഗിലെ മൂന്നു എം.പിമാരും വിട്ടുനിൽക്കുകയായിരുന്നു.
കോൺഗ്രസിനു പുറമെ കേരളത്തിലെ യു.ഡി.എഫ് ഘടകകക്ഷികളായ ആർ.എസ്.പി, കേരള കോൺഗ്രസ് എന്നിവയും തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി തുടങ്ങിയ പാർട്ടികളും ഇറങ്ങിപ്പോക്കിൽ പെങ്കടുത്തു.
ലോക്സഭയിലെ തമിഴ്നാട്ടുകാരനായ ഏക സി.പി.െഎ അംഗവും ഇറങ്ങിപ്പോയി. ബില്ലിലെ വിവാദ വ്യവസ്ഥകൾ തള്ളണമെന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭേദഗതി നിർദേശം വോട്ടിനിട്ടു തള്ളി.
ഇപ്പോൾ തന്നെ ദുരുപയോഗിക്കപ്പെടുന്ന യു.എ.പി.എ നിയമം കൂടുതൽ കർക്കശമാക്കുന്നത് കടുത്ത ദുരുപയോഗത്തിനും മുസ്ലിം, ദലിത് വിഭാഗങ്ങൾക്കെതിരായ ആയുധമാക്കാനും ഇടവരുത്തുമെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയെങ്കിലും ചർച്ചകൾക്ക് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിക്കളഞ്ഞു.
ഭീകരതയെ കർക്കശമായി നേരിടുമെന്ന സന്ദേശമാണ് സർക്കാർ നൽകുന്നതെന്നും ദുരുപയോഗ സാധ്യത തടയുമെന്നും അദ്ദേഹം വാദിച്ചു. സർക്കാറിന് ഭൂരിപക്ഷമില്ലെങ്കിലും കോൺഗ്രസും മറ്റും ലോക്സഭയിൽ സ്വീകരിച്ച നയം ആവർത്തിച്ചാൽ രാജ്യസഭയിലും യു.എ.പി.എ നിയമഭേദഗതി ബിൽ പാസാകുന്നതിന് പ്രയാസമുണ്ടാവില്ല.
പ്രധാന നിയമ ഭേദഗതികൾ
- ഭീകരതയുടെ പേരിൽ ഏതെങ്കിലും സംഘടനയെ ഭീകരതാ പട്ടികയിൽ പെടുത്താനാണ് ഇപ്പോൾ വ്യവസ്ഥയുള്ളത്. എന്നാൽ, യു.എ.പി.എ നിയമഭേദഗതി വഴി ഭീകരതയുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) കണ്ടെത്തുന്ന വ്യക്തിയേയും ഭീകരനായി ഇനി സർക്കാറിന് പ്രഖ്യാപിക്കാം. ഭീകരസംഘടനകൾ പേരുമാറ്റി പ്രവർത്തിക്കുന്ന രീതിയുണ്ടെന്നും വ്യക്തിയെ ഇത്തരത്തിൽ ഭീകരത പട്ടികയിൽ പെടുത്തിയാൽ നിയമവലയിൽനിന്ന് രക്ഷപ്പെടാൻ പറ്റില്ലെന്നും സർക്കാർ.
- ഭീകരതാ ബന്ധം സംശയിക്കുന്നയാളുടെ സ്വത്ത് ബന്ധപ്പെട്ട സംസ്ഥാന സർക്കാറിെൻറ അനുമതി തേടാതെ തന്നെ എൻ.െഎ.എക്ക് പിടിച്ചെടുക്കാം. എൻ.െഎ.എ അന്വേഷണത്തിനും സ്വത്ത് പിടിച്ചെടുക്കുന്നതിനും സംസ്ഥാന പൊലീസുമായി കൂടിയാലോചിക്കുകയോ അനുമതി തേടുകയോ വേണ്ട. ഇപ്പോൾ അനുമതി ആവശ്യമാണ്. ഫെഡറൽ തത്ത്വങ്ങളുടെ ലംഘനവും അമിതാധികാര പ്രയോഗവുമെന്ന് പ്രതിപക്ഷം.
- ഭീകരതയുമായി ബന്ധപ്പെട്ട കേസുകൾ ഡിൈവ.എസ്.പിയിൽ കുറയാത്ത റാങ്കിൽ പെട്ടയാൾ അന്വേഷിക്കണമെന്നാണ് ഇപ്പോൾ വ്യവസ്ഥ. എന്നാൽ, എൻ.െഎ.എയിലെ ഇൻസ്പെക്ടർ റാങ്കിൽ പെട്ടയാൾക്കും ഇനി കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാം. അന്യായ അറസ്റ്റുകളും വിചാരണ തടവുകാരും കൂടുമെന്ന് പ്രതിപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.