മെഹുൽ ചോക്സിയെ കൈമാറുന്നതിൽ സഹകരണം ഉറപ്പുനൽകി ആൻറിഗ്വ
text_fieldsന്യൂയോർക്: നിലവിൽ ആൻറിഗ്വ പൗരത്വം നേടി കരീബിയൻ ദ്വീപിൽ കഴിയുന്ന പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തിൽ മുഴുവൻ സഹകരണവും വാഗ്ദാനം ചെയ്ത് ആൻറിഗ്വ വിദേശകാര്യമന്ത്രി എവർലി പോൾ. െഎക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിൽ പെങ്കടുക്കാനെത്തിയ ഇരുരാജ്യത്തെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ആൻറിഗ്വ മന്ത്രി വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ഉറപ്പു നൽകിയത്.
വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം തെൻറ ട്വീറ്റിലൂടെ സ്ഥിരീകരിച്ചത്.ചോക്സിയെ കൈമാറുന്നതിനുള്ള നടപടിക്രമങ്ങളിൽ ഇന്ത്യയുമായി സഹകരിക്കും. ആൻറിഗ്വ ഭരണകൂടവും പ്രധാനമന്ത്രിയും ഇന്ത്യൻ നിലപാടിനെ പിന്തുണക്കുന്നു.
ചോക്സിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് നിയമവശങ്ങളും കോടതി നടപടികളും പരിശോധിക്കേണ്ടതുണ്ട്. ചോക്സി വിഷയത്തിൽ വേഗത്തിൽ തീരുമാനമുണ്ടാകണമെന്നാണ് ആൻറിഗ്വ ആഗ്രഹിക്കുന്നത്. അതിനായി, ആൻറിഗ്വയിലെ നിയമങ്ങളും േകാടതി നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായാൽ തീരുമാനമറിയിക്കുമെന്ന് എവർലി പോൾ അറിയിച്ചതായും രവീഷ് പോൾ ട്വീറ്റ് ചെയ്തു. 14,000 കോടിയുടെ വായ്പ തട്ടിപ്പ് കേസിൽ പ്രതിചേര്ക്കപ്പെട്ടതിനു പിന്നാലെ ഇക്കഴിഞ്ഞ ജനുവരി നാലിനാണ് ചോക്സി നാടുവിട്ടത്. കേസിൽ താൻ നിരപരാധിയാണെന്ന് പറഞ്ഞും ഇന്ത്യയിലെ തെൻറ സ്വത്ത് കണ്ടുകെട്ടിയ ഡി.ആർ.െഎ നടപടിയെ വിമർശിച്ചും ചോക്സി ആൻറിഗ്വയിൽവെച്ച് റെക്കോഡ് ചെയ്ത വിഡിയോ ദൃശ്യങ്ങൾ ഇൗയിടെ പുറത്തുവന്നിരുന്നു. കേസിലെ പ്രധാന പ്രതി നീരവ് മോദിയുടെ അമ്മാവനാണ് ചോക്സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.