കേരളത്തിലെ കാറ്റല്ല, ഡൽഹിയിലെ കാറ്റ്; കുഞ്ഞാലിക്കുട്ടിയെ ഉപദേശിച്ച് ആൻറണി
text_fieldsന്യൂഡല്‍ഹി: ‘‘കേരളത്തിലെ കാറ്റല്ല ഡല്‍ഹിയിലെ കാറ്റ്, അതറിഞ്ഞു വേണം തലസ്ഥാനത്ത് പ്രവര്‍ത്തിക്കാൻ’’ -മലപ്പുറം ഉപതെരഞ്ഞെടുപ്പ് ജയിച്ച് എം.പിയായി ഡൽഹിയിലെത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മുൻ കേന്ദ്രമന്ത്രിയായ എ.കെ. ആൻറണിയുടേതാണ് ഇൗ മുന്നറിയിപ്പ്.
ന്യൂഡൽഹി കേരള ഹൗസിൽ ഡൽഹി കേരള മുസ്ലിം കൾചറല്‍ സെൻറർ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യാതിഥിയായ എ.കെ. ആൻറണി. കുഞ്ഞാലിക്കുട്ടി ഇപ്പോഴെത്തി, ഞാന്‍ കുറച്ച് നേരേത്ത എത്തി. ആ അനുഭവത്തിെൻറ വെളിച്ചത്തിലാണ് തെൻറ മുന്നറിയിപ്പെന്നും ആൻറണി പറഞ്ഞു.
കേരളത്തിേലതുപോലെ ഡൽഹിയിൽ പ്രവർത്തിക്കാനാവില്ല. അതേസമയം, പ്രശ്നക്കാരനല്ല, പ്രശ്നം പരിഹരിക്കുന്നയാളാണ് കുഞ്ഞാലിക്കുട്ടിയെന്നും പിടിവാശിക്കാരനല്ലാത്ത കുഞ്ഞാലിക്കുട്ടിക്ക് ഡല്‍ഹി തലവേദനയാകില്ലെന്നും ആൻറണി കൂട്ടിച്ചേർത്തു. മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് രാജ്യത്തിന് പ്രത്യേകിച്ച് ഡൽഹിക്ക് വലിയ സന്ദേശമാണ് നൽകിയത്. സമുദായ ധ്രുവീകരണമല്ല, രാഷ്ട്രീയ ധ്രുവീകരണമാണ് ഇൗ വിധിയെഴുതിയത്. മതേതരത്വത്തിെൻറ കാര്യത്തില്‍ രാജ്യം മാതൃകയാക്കേണ്ട സംസ്ഥാനമാണ് കേരളമെന്നായിരുന്നു ഇൗ വിധിയെഴുത്ത് എന്നും ആൻറണി ഒാർമിപ്പിച്ചു.
ഭൂരിപക്ഷവാദം രാജ്യത്തിന് അപകടകരമായ രാഷ്ട്രീയ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളുടെയും കോൺഗ്രസ് അടക്കമുള്ള മതേതരകക്ഷികളുടെയും കൂട്ടായ്മയൊരുക്കാൻ കുഞ്ഞാലിക്കുട്ടിക്ക് കഴിയുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡൻറ് ഖാദര്‍ മൊയ്തീന് അഭിപ്രായപ്പെട്ടു. എന്നാൽ, ഭൂരിപക്ഷവാദംപോലെ അപകടകരമാണ് ന്യൂനപക്ഷവാദവുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ഭൂരിപക്ഷവും ന്യൂനപക്ഷവും പരസ്പരം അംഗീകരിക്കാനാണ് തയാറാകേണ്ടത്. 2019ലും 2024ലും മോദി അധികാരത്തിൽ വരാനിരിക്കെ കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ വരുന്നതിനു പിന്നിൽ എന്തോ ഉദ്ദേശ്യമുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.
ഖാദര്‍ മൊയ്തീന് കുഞ്ഞാലിക്കുട്ടിയെ പൊന്നാടയണിയിച്ചു. എ.കെ. ആൻറണി ഉപഹാരം നല്കി. ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, സ്വാമി നിജാമൃതാനന്ദ, കേരള നദ്വത്തുൽ മുജാഹിദീൻ നേതാവ് ഹുസൈൻ മടവൂർ, എൻ.എസ്.എസ് വൈസ് പ്രസിഡൻറ് ബാബു പണിക്കർ, ഡല്‍ഹി മലയാളി അസോസിയേഷന് പ്രസിഡൻറ് സി. ചന്ദ്രൻ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, പി.കെ. ബഷീർ എം.എൽ.എ, കെ.പി.എ. മജീദ്, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.