മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; അസമിൽ കോളജ് അധ്യാപകൻ അറസ്റ്റിൽ
text_fieldsഗുഹാവത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് കോളജ് അധ്യാപകനെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി കലാപത്തിെൻറ പശ്ചാതലത്തിൽ മോദിയെയും ആർ.എസ്.എസിനെ യും വിമർശിച്ച് പോസ്റ്റിട്ടതിനാണ് സൗർദീപ് സെൻഗുപ്തയെ അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹിയിൽ ബി.ജെ.പി ഗോധ്ര കൂട്ടക്കൊല പുനസൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. മുസ്ലീം പള്ളികളും വീടുകളും പ്രെട്രോൾ ബോംബെറിഞ്ഞ് തകർക്കുന്നു. ഡൽഹിയിലെ മുസ്ലീംകൾ അവരുടെ മതത്തിെൻറ പേരിൽ അടിച്ചമർത്തപ്പെടുകയാണ്. ഫേസ്ബുക്ക് പോസ്റ്റിൽ നരേന്ദ്രമോദി കൂട്ടകൊലപാതകിയാണെന്നും സൗർദീപ് അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല പോസ്റ്റിട്ടെതന്ന ഖേദപ്രകടനവുമായി സർദീപ് രംഗത്തെത്തി. വിദ്യാർഥികൾ തന്നെയാണ് സർദീപിനെതിരെ പരാതികൊടുത്തത്. അധ്യാപകൻ സനാതന ധർമത്തെയും പ്രധാനമന്ത്രിയെയും അപകീർത്തിപ്പെടുത്തിയെന്നും വർഗീയ കലാപത്തിന് ശ്രമിച്ചുവെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.