സ്റ്റാലിെൻറ സെക്രട്ടറിയായി പാലാ സ്വദേശിനി അനു ജോർജ് ഐ.എ.എസ്
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സ്റ്റാലിെൻറ വിശ്വസ്ത സെക്രട്ടറിമാരിൽ മലയാളി ഉദ്യോഗസ്ഥയും. തമിഴ്നാട് വ്യവസായ വാണിജ്യ വകുപ്പ് കമീഷണറായ കോട്ടയം പാലാ പൂവരണി സ്വദേശിനി അനു ജോർജാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് സംഘത്തിലുൾപ്പെട്ടത്. സെക്രട്ടറി പദവിയിലാണ് നിയമനം.
തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അനു ജെ.എൻ.യുവിൽനിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും എം.ഫില്ലും നേടി. 2002ൽ ഇന്ത്യ റവന്യു സർവിസ് നേടി. 2003ൽ 25ാം റാേങ്കാടെയാണ് െഎ.എ.എസ് കരസ്ഥമാക്കിയത്.
കടലൂർ, തിരുപ്പത്തൂർ, അരിയല്ലൂർ കലക്ടറായും ചെന്നൈയിൽ പ്രോേട്ടാക്കോൾ ഒാഫിസറായും പൊതുമരാമത്ത് വകുപ്പ് ജോയൻറ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. െഎ.ടി ഉദ്യോഗസ്ഥനായ തോമസ് ജോസഫാണ് ഭർത്താവ്.
അരിയല്ലൂരിൽ ജില്ല കലക്ടറായിരിക്കെ അംഗൻവാടി- പോഷകാഹാര കേന്ദ്രങ്ങളിലെ നിയമനങ്ങളിൽ അന്നത്തെ അണ്ണാ ഡി.എം.കെ മന്ത്രിമാരുടെ സമ്മർദങ്ങളെ അവഗണിച്ച് അർഹതപ്പെട്ടവർക്ക് നിയമനം നൽകി.
അധ്യാപക നിയമനങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്തി ബന്ധെപ്പട്ട ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തതിനെ തുടർന്ന് സ്ഥലംമാറ്റപ്പെട്ടു. ചെന്നൈ മറിനബീച്ചിൽ മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ െഎ.എ.എസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു. അനുജോർജ് ഉൾപ്പെടെ നാലു സെക്രട്ടറിമാരെ കൂടി നിയമിക്കുകയായിരുന്നു. സഹപാഠിയായിരുന്ന അനുജോർജിനെ ആറൻമുള എം.എൽ.എ വീണ ജോർജ് ഫോസ്ബുക്കിൽ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.