'ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബി.ജെ.പി തെൻറ ഗാനം മോഷ്ടിച്ചു' ആരോപണവുമായി അനുഭവ് സിൻഹ
text_fieldsമുംബൈ: വരാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബി.ജെ.പി തെൻറ 'ബംബയ് മേൻ കാ ബാ' റാപ്പ് സോങ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് സിനിമ നിർമാതാവ് അനുഭവ് സിൻഹ. മനോജ് ബജ്പേയ് പാടി അഭിനയിച്ച ഗാനമാണ് 'ബംബയ് മേൻ കാ ബാ'. സെപ്റ്റംപറിൽ പുറത്തിറക്കിയ ഗാനം കുടിയേറ്റ തൊഴിലാളികളുടെ പോരാട്ടമാണ് വിവരിക്കുന്നത്.
കുറച്ചുദിവസം മുമ്പ് ബി.ജെ.പിയുടെ ബിഹാർ വിഭാഗം ട്വിറ്ററിൽ 'ബിഹാർ മേൻ ഇ ബാ' എന്ന പ്രചരണഗാനം പുറത്തിറക്കുകയായിരുന്നു. തെൻറ പാട്ടിനോട് സാമ്യമുള്ളതാണ് ഇതെന്ന് അനുഭവ് സിൻഹ പറഞ്ഞു. എൻ.ഡി.എ സർക്കാറിന് കീഴിലെ സംസ്ഥാനത്തിെൻറ വികസനത്തെക്കുറിച്ചാണ് വരികൾ.
'എനിക്ക് ഇത് പറയാതിരിക്കാൻ കഴിയില്ല. ഇത് പുറത്തുപറഞ്ഞില്ലെങ്കിൽ എനിക്ക് തന്നെ പ്രശ്നങ്ങൾ നേരിടും. എെൻറ സുഹൃത്തുക്കൾ എന്നോട് മൗനം പാലിക്കാൻ ആവശ്യപ്പെടുന്നു. പക്ഷേ, ബി.ജെ.പി ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്ന ഗാനം ആറാഴ്ച മുമ്പ് പുറത്തിറക്കിയ തെൻറ 'ബംബയ് മേൻ കാ ബാ' എന്ന ഗാനത്തിെൻറ തനി പകർപ്പാണ്. ആ ഗാനത്തിെൻറ 100ശതമാനം പകർപ്പവകാശവും എെൻറ സ്വന്തം മാത്രമാണ്.' -അനുഭവ് സിൻഹ ട്വീറ്റ് ചെയ്തു.
രാജ്യം ഭരിക്കുന്ന ബി.ജെ.പി പോലും ബൗദ്ധിക സ്വത്തവകാശ നിയമം അനുസരിക്കുന്നില്ലെന്നത് ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു. ആരും അനുവാദം ചോദിച്ച ശേഷമല്ല തെൻറ പാട്ട് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസുമായി കോടതിയിൽ പോകുന്നത് തെൻറ കഴിവിനും അപ്പുറമാണ്. ഞാൻ പിന്തുണ മാത്രമാണ് ആഗ്രഹിക്കുന്നത്. ഇക്കാരണത്താൽ തന്നെ ട്രോൾ െചയ്യില്ലെന്ന് വിശ്വസിക്കുന്നതായും അനുഭവ് സിൻഹ പറഞ്ഞു.
അനുഭവ് സിൻഹയുടെ ഗാനം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസും ഉപയോഗിച്ചിരുന്നു. അദ്ദേഹം അതുസംബന്ധിച്ചാണ് പറയുന്നതെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.