ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
text_fieldsലഖ്നൗ: ഉത്തർ പ്രദേശിൽ നിന്നുള്ള ഐ.എ.എസ് ഓഫീസർ അനുപ് ചന്ദ്ര പാണ്ഡേയെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ച് കേന്ദ്ര സർക്കാർ. 1984ലെ ഉത്തർ പ്രദേശ് കേഡർ ഉദ്യോഗസ്ഥനായ അനുപ് ചന്ദ്ര ഏപ്രിൽ 12ന് സുനിൽ അറോറ വിരമിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ,ഉത്തരാഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തതിനാൽ അനുപ് ചന്ദ്രയുടെ നിയമനം ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നിരീക്ഷിക്കുന്നത്. ബി.ജെ.പി കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള അനുപ് ചന്ദ്രയുടെ നിയമനത്തിൽ വിമർശനങ്ങളുമുണ്ട്.
2019 ഓഗസ്റ്റിൽ വിരമിക്കുന്നതിന് മുമ്പ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയായിരുന്നു അനുപ്. യോഗി സർക്കാറിന് കീഴിൽ അടിസ്ഥാന സൗകര്യ-വ്യവസായ വികസന കമീഷണറായും പ്രവർത്തിച്ചിരുന്നു. വിരമിച്ചതിന് ശേഷം യോഗിയുടെ ഉപദേഷ്ടാവായി നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.