സി.എ.എ പ്രതിഷേധത്തിന് പിന്തുണയുമായി അനുരാഗ് കശ്യപ് ജാമിഅയിൽ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച് ച് പ്രമുഖ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽ. വിദ്യാർഥികളുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം പ്രതീക്ഷ കൈവിടരുതെന്ന് ആവശ്യപ്പെട്ടു.
നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും തിരിച്ചുപിടിക്കേണ്ടതുണ്ട്. അക്രമമല്ല, ക്ഷമ കൊണ്ടാണ് പോരാടേണ്ടത്. ഇതൊരു നീണ്ട പോരാട്ടമാണ്. ഒന്നോ രണ്ടോ ദിവസം മതിയാവില്ല. നമ്മുടെ ചോദ്യത്തിന് ഉത്തരം കിട്ടുംവരെ ശക്തമായി പോരാട്ടം തുടരണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിൽ നിങ്ങൾ ഒറ്റക്കല്ല. ഞങ്ങളെല്ലാം ഒപ്പമുണ്ട്. മറ്റുള്ളവർ എന്തുകൊണ്ടാണ് പ്രതിഷേധത്തിൽ പങ്കെടുക്കാത്തതെന്ന് നിങ്ങൾ സംശയിക്കുന്നുണ്ടാവാം. എന്നാൽ അവർ നിശബ്ദമായി നിങ്ങളെ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.