'എക്സലൻസ് ഓഫ് ജേർണലിസം അവാർഡ്സ് ഗോസ് ടു അർണബ്'; ചെരിപ്പ് ഫ്രെയിമിലാക്കി കുനാലും അനുരാഗ് കശ്യപും
text_fieldsന്യൂഡൽഹി: മികച്ച മാധ്യമ പ്രവർത്തനം കാഴ്ചവെക്കുന്നതിന് റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസാമിക്ക് ഫ്രെയിം ചെയ്ത ചെരിപ്പുകൾ സമ്മാനിക്കാനെത്തി സ്റ്റാൻഡ് അപ്പ് കൊേമഡിയൻ കുനാൽ കമ്രയും സംവിധായകൻ അനുരാഗ് കശ്യപും. ഇരുവരും ഫ്രെയിം ചെയ്ത ചെരിപ്പുകളുമായി റിപ്പബ്ലിക് ടി.വിയുടെ മുന്നിൽ നിൽക്കുന്ന ചിത്രം കുനാൽ കമ്ര ട്വീറ്റ് ചെയ്തു.
'പിറന്നാളുകാരൻ അനുരാഗ് കശ്യപിനൊപ്പം അർണാബ് ഗോസാമിക്ക് മികച്ച മാധ്യമപ്രവർത്തകനുള്ള അവാർഡ് സമ്മാനിക്കുന്നതിനായി റിപ്പബ്ലിക് ടി.വിയുടെ ഓഫിസിലെത്തി. എന്നാൽ റിപ്പബ്ലിക് സുരക്ഷ ഉദ്യോഗസ്ഥൻ അകത്ത് പ്രവേശിക്കാൻ അനുവാദം നൽകിയില്ല' -ചിത്രത്തിന് അടിക്കുറിപ്പായി കുനാൽ കമ്ര കുറിച്ചു. ഫ്രെയിം ചെയ്ത ചെരിപ്പിന് താഴെ അവാർഡ്സ് ടു അർണബ് ഗോസാമി, ഇൻ ഹിസ് എക്സലൻസ് ഓഫ് ജേർണലിസം എന്നെഴുതിയിട്ടുണ്ട്.
കുനാൽ കമ്രയുടെ ട്വീറ്റിന് കീഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരെത്തി. അടുത്തിടെ സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിക്കെതിരായ മാധ്യമ വിചാരണയിലും സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട വിവാദത്തിലും റിപ്പബ്ലിക് ടി.വിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.