ഒറ്റുകാരെ വെടിവെക്കു; കേന്ദ്രമന്ത്രിയുടെ ആഹ്വാനം വിവാദത്തിൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഒറ്റുന്നവരെ വെടിവെക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ. ഡൽഹി യിൽ നടന്ന ബി.ജെ.പി റാലിക്കിടെയായിരുന്നു മന്ത്രി ജനങ്ങളോട് രാജ്യത്തെ ഒറ്റുന്നവരെ വെടിവെക്കാൻ ആവശ്യപ്പെട്ടത ്. അനുരാഗ് ഠാക്കൂറിെൻറ വിവാദ പ്രസംഗത്തിെൻറ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Note how the crowd, perhaps out of initial shock, does not respond to Thakur's hateful slogan the first time around. (Maybe even they expected better from India's junior Finance Minister).
— Sreenivasan Jain (@SreenivasanJain) January 27, 2020
They join in only after being egged on by those on the dais. https://t.co/FO5tMeVbO2
സി.എ.എക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ഉയർന്നു കേട്ട പ്രധാന മുദ്രവാക്യങ്ങളിലൊന്നായിരുന്നു ഒറ്റുകാരെ വെടിവെക്കുകയെന്നത്. ബി.ജെ.പി പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഈ മുദ്രവാക്യം ഉയർത്തിയിരുന്നു. ഇപ്പോൾ കേന്ദ്രമന്ത്രി തന്നെ ജനങ്ങളോട് മുദ്രവാക്യം മുഴക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
നേരത്തെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പി സ്ഥാനാർഥി കപിൽ മിശ്രയും ഒറ്റുകാരെ വെടിവെച്ച് കൊല്ലണമെന്ന മുദ്രവാക്യം ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.