തന്നെ 'സഹിച്ചതിന്' അനുഷ്‌കയോട് നന്ദി പറഞ്ഞ് വിരാട് കോഹ്‌ലി
text_fieldsന്യൂഡൽഹി: നാല് വർഷമായി തന്നെ 'സഹിച്ച്' തന്‍റെ വളിപ്പ് തമാശകൾ കേട്ട് കൂടെ ജീവിക്കുന്നതിന് ഭാര്യ അനുഷ്‌ക ശർമക്ക് നന്ദി അറിയിച്ച് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. തങ്ങളുടെ നാലാം വിവാഹവാർഷികത്തിൽ ഇരുവരും സമൂഹ മാധ്യമങ്ങൾ വഴി പരസ്പരം കൈമാറിയ ആശംസാ വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുക്യാണ്.
കോഹ്‌ലിയും അനുഷ്‌ക ശർമ്മയും മകൾ വാമികയുമൊത്തുള്ള ചിത്രങ്ങൾക്കൊപ്പമാണ് ആശംസകൾ പങ്കുവെച്ചിരിക്കുന്നത്. താര ദമ്പതികളും നാലാം വിവാഹ വാർഷികമായിരുന്നു ഇന്ന്. 2017 ഡിസംബർ 11ന് ഇറ്റലിയിൽ വച്ചായിരുന്നു വിരാട് കോഹ്‌ലിയും നടി അനുഷ്‌ക ശർമ്മയും തമ്മിലുള്ള വിവാഹം. ആ വർഷം ഇന്ത്യയിലെ വാർത്താ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത വിവാഹവും അതായിരുന്നു. സമ്പൂർണ രഹസ്യ സ്വഭാവത്തോടെയായിരുന്നു വിവാഹത്തിനായുള്ള ഒരുക്കങ്ങൾ. വിവാഹത്തെ കുറിച്ച് തനിക്കു തന്നെ വലിയ നിശ്ചയമുണ്ടായിരുന്നില്ല എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ കോഹ്‌ലി.
അനുഷ്‌കയോട് വിവാഹാഭ്യർത്ഥന നടത്തിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ ഫുട്‌ബോൾ ടീം നായകൻ സുനിൽ ഛേത്രിയുമായുള്ള സംഭാഷണത്തിലാണ് കോഹ്‌ലി വിവാഹത്തെ കുറിച്ച് മനസ്സു തുറന്നത്. 'പ്രണയത്തിൽ നിങ്ങൾക്ക് എല്ലാ ദിവസവും വാലൈന്റൻ ദിനം പോലെ സവിശേഷമാണ്. വിവാഹം ചെയ്യാൻ പോകുന്നവരാണ് ഞങ്ങളെന്ന് പരസ്പരം അറിയാമായിരുന്നു. അതിൽ സംശയമുണ്ടായിരുന്നില്ല. മുമ്പോട്ടു പോകുമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞ വേളയിൽ, ഞങ്ങൾ സന്തോഷിച്ചിരുന്നു. ഒന്നിച്ചു ജീവിതം ആരംഭിക്കുന്നതിന്‍റെ ത്രില്ലിലും. എല്ലാം സ്വാഭാവികമായി സംഭവിച്ചതാണ് - കോഹ്‌ലി പറഞ്ഞു.
മൂന്നു ദിവസം മാത്രമാണ് വിവാഹത്തിലെ പദ്ധതികളെ കുറിച്ച് താൻ അറിയുന്നതെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു. 'വിവാഹ ഒരുക്കങ്ങൾക്കായി ഞങ്ങൾ വ്യത്യസ്ത പേരും ഇ-മെയിൽ ഐഡിയുമാണ് ഉപയോഗിച്ചിരുന്നത്. അതെന്‍റെ ആശയമായിരുന്നില്ല. എന്‍റെ നിയന്ത്രണത്തിലായിരുന്നുവെങ്കിൽ എല്ലാം എല്ലാവരും അറിയുമായിരുന്നു. ഭക്ഷണം, ഡക്കറേഷൻ അങ്ങനെയെല്ലാം. എന്നാൽ ആ നേരത്ത് ഞാനൊരു ടെസ്റ്റ് മത്സരം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അത് കൊണ്ട് അവരത് രഹസ്യമാക്കി സൂക്ഷിച്ചു - കോഹ്‌ലി ഛേത്രിയോട് പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള കോഹ്ലിയുടെ അനുസ്മരണം ഇങ്ങനെ പോകുന്നു. റോബർട്ട് ടെപ്പറിന്‍റെ കോഹ്ലിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം പങ്കുവെച്ചാണ് അനുഷ്‌ക ആശംസ അറിയിച്ചിരിക്കുന്നത്.
'എളുപ്പമായ വഴികളില്ല, വീട്ടിലേക്ക് കുറുക്കുവഴിയില്ല. നിങ്ങളുടെ പ്രിയപ്പെട്ട പാട്ടും വാക്കുകളും. ബന്ധങ്ങൾ ഉൾപ്പെടെ എല്ലാത്തിനും ഈ വാക്കുകൾ സത്യമാണ്. മുൻധാരണകൾ നിറഞ്ഞ ഒരു ലോകത്തിൽ നിങ്ങൾ ആയിരിക്കുന്ന വ്യക്തിയാകാൻ അപാരമായ ധൈര്യം ആവശ്യമാണ്. എനിക്ക് ആവശ്യമുള്ളപ്പോൾ എന്നെ പ്രചോദിപ്പിച്ചതിനും നിങ്ങളെ കേൾക്കേണ്ട സമയത്ത് നിങ്ങളുടെ മനസ്സ് തുറന്നതിനും നന്ദി. വിവാഹം ഇരുവരും സുരക്ഷിതരായിരിക്കുമ്പോൾ മാത്രമേ തുല്യത സാധ്യമാകൂ. എനിക്കറിയാവുന്ന ഏറ്റവും സുരക്ഷിതനായ മനുഷ്യൻ നിങ്ങളാണ്' -ഹൃദയത്തിന്‍റെ ഭാഷയിൽ അനുഷ്‌ക കുറിച്ചു.
'എന്‍റെ വിഡ്ഢിത്തവും എന്‍റെ മടിയും നിങ്ങൾ കൈകാര്യം ചെയ്തതിന്‍റെ നാല് വർഷങ്ങൾ. നാല് വർഷം നിങ്ങൾ എന്നെ ഞാൻ ആരാണെന്ന് എല്ലാ ദിവസവും അംഗീകരിക്കുകയും ഞാൻ എത്ര ശല്യക്കാരനാണെങ്കിലും എന്നെ സ്നേഹിക്കുകയും ചെയ്തു. നാല് വർഷത്തെ ഏറ്റവും വലിയ അനുഗ്രഹം. ഏറ്റവും സത്യസന്ധയായ, സ്നേഹനിധിയായ, ധീരയായ ഒരു സ്ത്രീയെ വിവാഹം കഴിച്ച് നാല് വർഷം. ലോകം മുഴുവൻ നിങ്ങൾക്ക് എതിരായാൽ പോലും ശരിയായ കാര്യത്തിനൊപ്പം നിൽക്കാൻ എന്നെ പ്രചോദിപ്പിച്ചവളുമായി കഴിഞ്ഞിട്ട് നാല് വർഷങ്ങൾ -വിരാട് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.