കശ്മീർ വിഷയത്തിൽ ചർച്ച പാകിസ്താനുമായി മാത്രം -എസ്.ജയ്ശങ്കർ
text_fieldsബാങ്കോങ്ക്: കശ്മീർ വിഷയത്തിൽ ചർച്ച പാകിസ്താനുമായി മാത്രമെന്ന നിലപാടിലുറച്ച് കേന്ദ്ര വിദേശകാര്യമന്ത്രിഎസ്. ജയ്ശങ്കർ. ഇന്ത്യയോ പാകിസ്താനോ ആവശ്യപ്പെട്ടാൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പരാമർശത്തിന് പിന്നാലെയാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി രംഗത്തെത്തിയത്.
കശ്മീര്‍ വിഷയത്തില്‍, ചര്‍ച്ച അത്യന്താപേഷിതമാണെങ്കില്‍ അത് പാകിസ്താനുമായി മാത്രമായിരിക്കും. അത് ഉഭയകക്ഷി ചര്‍ച്ചയുമായിരിക്കും -ജയ്ശങ്കർ ട്വീറ്റ് ചെയ്തു.
Have conveyed to American counterpart @SecPompeo this morning in clear terms that any discussion on Kashmir, if at all warranted, will only be with Pakistan and only bilaterally.
— Dr. S. Jaishankar (@DrSJaishankar) August 2, 2019
ആസിയാന്‍-ഇന്ത്യ മിനിസ്റ്റീരിയല്‍ ചർച്ചകൾക്കായി ബാങ്കോങ്കിലെത്തിയ ജയ്ശങ്കർ അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ജയ്ശങ്കർ നിലപാട് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.