'തോക്ക് ഉപയോഗിക്കുന്നവർക്ക് തോക്കിലൂടെ തന്നെ മറുപടി നൽകണം'- ഗവർണർ ആർ. എൻ രവി
text_fieldsകൊച്ചി: അക്രമണങ്ങളോട് തമിഴ്നാട് സർക്കാർ കാണിക്കുന്ന നിസംഗതക്കെതിരെ ഗവർണർ ആർ. എൻ രവി. ഞായറാഴ്ച കൊച്ചിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എട്ട് വർഷമായി കീഴടങ്ങാൻ വേണ്ടി പോലും ഒരു സായുധ സംഘവുമായും സംസ്ഥാന സർക്കാർ ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'അക്രമണങ്ങളോട് സഹിഷ്ണുതയല്ല കാണിക്കേണ്ടത്. തോക്കുപയോഗിക്കുന്നവർക്ക് തിരിച്ച് തോക്ക് കൊണ്ടു തന്നെ മറുപടി നൽകണം. രാജ്യത്തിന്‍റെ ഐക്യത്തിനെതിരെ പ്രവർത്തിക്കുന്ന ആരുമായും സർക്കാർ ചർച്ചക്ക് മുതിരുന്നില്ല'- ഗവർണർ പറഞ്ഞു.
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ കോൺഗ്രസ് സർക്കാരിന്‍റെ സമീപനത്തെയും ഗവർണർ വിമർശിച്ചു. അന്ന് ഒരു സംഘം തീവ്രവാദികളാൽ രാജ്യം മുഴുവൻ അപമാനിക്കപ്പെട്ടു. ആക്രമണം നടന്ന് ഒൻപത് മാസങ്ങൾക്കുള്ളിൽ ഇരു രാജ്യങ്ങളും ഭീകരതയുടെ ഇരകളാണെന്ന് വ്യക്തമാക്കുന്ന സംയുക്ത വിജ്ഞാപനം ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രിയും പാക് പ്രധാനമന്ത്രിയും ചേർന്ന് ഒപ്പുവെച്ചു. യഥാർഥത്തിൽ പാകിസ്താൻ മിത്രമാണോ അതോ ശത്രുവാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2019ൽ നടന്ന പുൽവാമ ആക്രമണത്തിന് ശേഷം ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന പാകിസ്താനെതിരെ ശക്തമായി തിരിച്ചടിച്ചു. ഭീകരാക്രമണം നടത്തിയാൽ അതിന് തക്കതായ മറുപടി നൽകാൻ രാജ്യത്തിന് കഴിയുമെന്ന സന്ദേശം നൽകാൻ അന്ന് സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.