ആദിത്യനാഥിനെ സന്ദർശിക്കാൻ അപർണ യാദവ് എത്തി
text_fieldsലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിക്കാൻ സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിെൻറ മകനും മരുമകളും എത്തി. ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് പ്രതീക് യാദവും എസ്.പി സ്ഥാനാർഥിയായിരുന്ന അപർണ യാദവും യോഗിയെ സന്ദർശിക്കാനെത്തിയത്.
ഗസ്ററ് ഹൗസിലെത്തിയ പ്രതീക്- അപർണ ദമ്പതിമാർ മുഖ്യമന്ത്രിക്ക് പൂച്ചെണ്ടു നൽകി ആശംസകളറിയിച്ചു. ആദിത്യനാഥുമായി 20 മിനിറ്റിലധികം ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്. പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രിയെ ചെന്നുകാണുകയെന്ന ഉപചാരത്തിെൻറ ഭാഗമായാണ് സന്ദർശനമെന്ന് അപർണ യാദവ് പ്രതികരിച്ചു.
സമാജ്വാദി പാർട്ടി സ്ഥാനാർഥിയായിരുന്ന അപർണയാദവ് ലഖ്നോവിലാണ് മത്സരിച്ചത്. ബി.ജെ.പിയുടെ റിതാ ബഹുഗുണ ജോഷിയോട് 30,000 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. അപർണക്കു വേണ്ടി അഖിലേഷ് യാദവിെൻറ ഭാര്യ ഡിബിൾ യാദവ് പ്രചരണരംഗത്തുണ്ടായിരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.