താജിെൻറ സംരക്ഷണം; പുരാവസ്തു വകുപ്പിന് സുപ്രീം കോടതി വിമർശനം
text_fieldsന്യൂഡൽഹി: ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹൽ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കാത്തതിൽ ആർക്കിയോളജി സർവേ ഒാഫ് ഇന്ത്യക്ക് (എ.എസ്.െഎ) സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. താജിെൻറ പ്രതലത്തിന് കീടങ്ങളും ഫംഗസും കാരണം കാര്യമായ കേടുപാട് സംഭവച്ച സാഹചര്യത്തിൽ എന്താണ് പരിഹാര നടപടിയായി സ്വീകരിച്ചിരിക്കുന്നതെന്ന്? ബന്ധപ്പെട്ട അധികൃതരോടും പുരാവസ്തു വകുപ്പിനോടും കോടതി ചോദിച്ചു.
പുരാവസ്തു വകുപ്പ് അവരുടെ ജോലി ഭംഗിയായി നിർവഹിച്ചിരുന്നുവെങ്കിൽ രാജ്യത്തിെൻറ ചരിത്ര ശേഷിപ്പിന് ഇൗ ഗതി വരില്ലായിരുന്നു. അവരുടെ ജോലി നിർവഹിക്കാത്തതിന് പുരാവസ്തു അധികൃതർ നൽകുന്ന വിശദീകരണം ഞെട്ടിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
താജിെൻറ സംരക്ഷണത്തിന് എ.എസ്.െഎയുടെ സഹായം തുടർന്നും സ്വീകരിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജസ്റ്റിസ് എം.ബി ലോകൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലായ എ.എൻ.എസ് നദ്കർണിയോട് പറഞ്ഞു.
സുപ്രീം കോടതിയുടെ അഭ്യർത്ഥന മാനിച്ച് വനം പരിസ്ഥിതി മന്ത്രാലയം അന്താരാഷ്ട്ര വിദഗ്ധരുടെ സഹായത്തോടെ താജ്മഹലിെൻറ സംരക്ഷണം ഏറ്റെടുക്കുമെന്ന് നദ്കർണി അറിയിച്ചു. നിലവിൽ താജ്മഹൽ നേരിടുന്ന കീട ബാധ മൂലമുള്ള പ്രശ്നങ്ങൾക്ക് കാരണം യമുന നദി മലിനീകരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.