യാത്ര വിലക്ക്: സേന എം.പിമാരും മന്ത്രിയും നേർക്കുനേർ
text_fieldsന്യൂഡൽഹി: എയർ ഇന്ത്യ വിമാന ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ശിവസേന എം.പിമാരുടെ രോഷ പ്രകടനം പാർലമെൻറിൽ നാടീകയ രംഗങ്ങൾക്ക് ഇടയാക്കി. എയർ ഇന്ത്യ ജീവനക്കാരന് നേരെയുണ്ടായ കൈയേറ്റവും തുടർന്നുള്ള യാത്ര വിലക്കിനെ കുറിച്ചും ശിവസേന എം.പി രവീന്ദ്രഗെയ്ക്വാദ് സഭയിൽ പ്രസംഗിച്ച ശേഷമാണ് നാടകീയ രംഗങ്ങളുണ്ടായത്. സംഭവത്തിന് ശേഷം ആദ്യമായാണ് ഗെയ്ക്വാദ് പാർലമെൻറിലെത്തിയത്.
താൻ ചെയ്ത കുറ്റമെന്താണെന്ന് മനസിലാവുന്നില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താൻ. സംഭവത്തിൽ പാർലമെൻറിനോട് മാപ്പ് പറയുന്നുവെന്നും ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദ് പറഞ്ഞു. എന്നാൽ എയർ ഇന്ത്യയോട് മാപ്പ് പറയില്ലെന്നും ഗെയ്ക്വാദ് വ്യക്തമാക്കി. തുടർന്ന് സംസാരിച്ച ശിവസേന എം.പി ആനന്ദ് ഗീഥെ വ്യോമയാന മന്ത്രിയെ കുറ്റപ്പെടുത്തി. ഗെയ്ക്വാദിനുള്ള യാത്രവിലക്കിൽ ഇടപെട്ടിട്ടില്ലെങ്കിൽ മുംബൈയിൽ നിന്ന് ഒറ്റ വിമാനം പോലും പൊങ്ങില്ലെന്ന് മന്ത്രിക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു. ഇതോടെ സ്ഥിതി വഷളാവുമെന്ന് കണ്ട് ബി.ജെ.പി എം.പി എസ്.എസ് അഹുലുവാലിയ ഗീഥയെ പുറത്തേക്ക് കൊണ്ട് പോയി. അഭ്യന്തര മന്ത്രി രാജ്നാഥ് സിങിെൻറ ഇടപെടലിനെ തുടർന്നാണ് എം.പിമാർ ശാന്തരായത്.
അതേ സമയം, ഇൗ വിഷയത്തിൽ ഇടപെടില്ലെന്ന് വോമയാന മന്ത്രി അശോക് ഗജപതി റാവു വ്യക്തമാക്കി. എയർ ഇന്ത്യയിൽ മാത്രമല്ല സ്വകാര്യ വിമാനങ്ങളിലും ഗെയ്ക്വാദിനെ വിലക്കിയിരിക്കുകയാണ് ശിവസേന എം.പിമാർ പറഞ്ഞു. ഗെയ്ക്വാദ് എയർ ഇന്ത്യ ജീവനക്കാരനെ മർദ്ദിച്ചുവെന്ന് ആരാണ് പറഞ്ഞതെന്നും ശിവസേന എം.പിയായ സഞ്ജയ് റൗട്ട് ചോദിച്ചു.
കഴിഞ്ഞ മാസം പൂണെയിൽ നിന്ന് ഡൽഹിയിൽ നിന്നുള്ള വിമാന യാത്രക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് നൽകിയില്ലെന്ന് ആരോപിച്ച് എയർ ഇന്ത്യ ജീവനക്കാരനെ ഗെയ്ക്വാദ് മർദ്ദിക്കുകയായിരുന്നു. പുതിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ എല്ല എയർപോർട്ടുകളിലും സുരക്ഷ സംവിധാനം ശക്തമാക്കാൻ എയർ ഇന്ത്യ നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.