ഹൈകോടതി ജഡ്ജി നിയമനം: കൊളീജിയം ശിപാർശ ചെയ്ത 68 പേരുകൾ പരിഗണിക്കാതെ സർക്കാർ
text_fieldsന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വിവിധ ഹൈകോടതികളിലായി 68 ജഡ്ജിമാരെ നിയമിക്കുന്നതിന് സുപ്രീംകോടതി കൊളീജിയം നൽകിയ പേരുകൾക്ക് അംഗീകാരം നൽകാതെ കേന്ദ്ര സർക്കാർ. വിവിധ ഹൈകോടതികൾ ശിപാർശ ചെയ്ത നൂറിലധികം പേരുകളിൽനിന്ന് തെരഞ്ഞെടുത്ത 68 പേരുകൾ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം സർക്കാറിന് അയച്ചിരുന്നു. എന്നാൽ, ഇത് സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
68 പേരിൽ കർണാടകയിൽനിന്നുള്ള രണ്ടുപേരെയും ജമ്മു-കശ്മീരിൽനിന്നുള്ള ഒരാളെയും മൂന്നാമത്തെ തവണയാണ് ശിപാർശ ചെയ്യുന്നത്, പത്തുപേരെ രണ്ടാമതായും.ബാക്കിയുള്ളതെല്ലാം പുതിയ ശിപാർശകളാണ്. ആഗസ്റ്റ് 17നെടുത്ത ചരിത്രപരമായ തീരുമാനത്തിൽ മൂന്നു വനിതകൾ ഉൾപ്പെടെ ഒമ്പത് പേരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയർത്തുന്നതിന് കൊളീജിയം നിർദേശിച്ചിരുന്നു.
രാജ്യത്തെ 25 ഹൈകോടതികളിലേക്കായി മൊത്തം വേണ്ട ജഡ്ജിമാരുടെ എണ്ണം 1,098 ആണ്. ഇതിൽ 465 പേരുടെ ഒഴിവുകളുണ്ടെന്നാണ് സെപ്റ്റംബർ ഒന്നിന് നിയമ മന്ത്രാലയം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.