എ.ആർ റഹ്മാൻെറ മാതാവ് കരീമ ബീഗം അന്തരിച്ചു
text_fieldsചെന്നൈ: ഒാസ്കർ ജേതാവായ സംഗീത സംവിധായകൻ എ.ആർ. റഹ്മാെൻറ മാതാവ് കരീമ ബീഗം (75) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ചെന്നൈ കോടമ്പാക്കം കണ്ണദാസൻ വീഥിയിലെ വസതിയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങൾമൂലം ഒരു വർഷമായി കിടപ്പായിരുന്നു. സംഗീതജ്ഞൻ പരേതനായ രാജഗോപാല കുലശേഖർ (ആർ.കെ. ശേഖർ) ആണ് ഭർത്താവ്.
മാതാവുമായി ഏറെ ഹൃദയബന്ധം കാത്തുസൂക്ഷിച്ചിരുന്ന റഹ്മാൻ, അവർ കിടപ്പായതോടെ ദീർഘദൂരയാത്രകൾ ഒഴിവാക്കിയിരുന്നു. തെൻറ കർമമേഖല സംഗീതമാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് മാതാവാണെന്ന് റഹ്മാൻ പല അഭിമുഖങ്ങളിലും വികാരഭരിതനായി പറഞ്ഞിട്ടുണ്ട്.
പിതാവിെൻറ ആകസ്മിക മരണത്തിനുശേഷം അന്ന് ഒമ്പതു വയസ്സുകാരനായ റഹ്മാനെ സംഗീതത്തോട് അടുപ്പിച്ചത് കരീമ ബീഗമായിരുന്നു. പിന്നീട് കുടുംബം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായി. നിത്യച്ചെലവിന് പിതാവിെൻറ സംഗീതോപകരണങ്ങൾ വാടകക്ക് നൽകിയാണ് കുടുംബം കഴിഞ്ഞത്. റഹ്മാന് 23 വയസ്സുള്ളപ്പോഴാണ് കുടുംബം ഇസ്ലാം സ്വീകരിച്ചത്. കരീമ ബീഗത്തിെൻറ മകൾ റെയ്ഹാനയുടെ മകനാണ് സംഗീത സംവിധായകനായ ജി.വി. പ്രകാശ്കുമാർ. ഇശ്റത് ഖാദ്രി, ഫാത്തിമ ശേഖർ എന്നീ പെൺമക്കളുമുണ്ട്.
മാതാവിെൻറ ഫോേട്ടാ ട്വിറ്ററിൽ പങ്കുവെച്ചാണ് റഹ്മാൻ മരണവിവരം അറിയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ എന്നിവരടക്കം നാനാതുറകളിലുള്ള പ്രമുഖർ അനുശോചനമറിയിച്ചു. തിങ്കളാഴ്ച ൈവകീട്ട് മൃതദേഹം ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.