കോടതിയിൽ വിശ്വാസമില്ലെങ്കിൽ പാകിസ്താനിലേക്ക് പോകൂ; അർണബിെൻറ ഡയലോഗ് തിരിച്ചടിച്ച് ട്വിറ്ററാറ്റികൾ
text_fieldsമുംബൈ: കേന്ദ്ര സർക്കാറിനും രാജ്യത്തെ അസഹിഷ്ണുതക്കും എതിരെ പ്രതികരിക്കുന്നവർക്കുനേരെ അർണബ് ഗോസ്വാമി പ്രയോഗിച്ചിരുന്ന 'ഡയലോഗ്' തിരിച്ചടിച്ച് സോഷ്യൽ മീഡിയ. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലെങ്കിൽ അർണബിന് പാകിസ്താനിൽ പോകാമെന്ന് സമൂഹമാധ്യമങ്ങളിൽ നിരവധിപേർ കുറിച്ചു.
ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. ഇതിൽ പ്രതിഷേധവുമായി സംഘ്പരിവാർ കേന്ദ്രങ്ങൾ രംഗത്തെത്തിയതിന് പിന്നാലെയാണ് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലാത്തവരോട് പാകിസ്താനിൽ പോകാൻ ട്വിറ്ററിൽ നിരവധിപേർ കുറിച്ചത്. #അർണബ് ഗോ ടു പാകിസ്താൻ ട്വിറ്റർ ട്രെൻഡിങ് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.
ബോംബെ ഹൈകോടതിയാണ് അര്‍ണബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡേയും എം.എസ്. കാര്‍ണിക്കുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കേസ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ഹൈക്കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെ വർധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ അഭിപ്രായം രേഖപ്പെടുത്തിയ ആമിർ ഖാൻ, എ.ആർ റഹ്മാൻ ഉൾപ്പെടെയുള്ളവരോട് ബി.ജെ.പി നേതാക്കളടക്കമുള്ളവർ പാകിസ്താനിലേക്ക് പോകാൻ പറഞ്ഞിരുന്നു. തെൻറ ജീവിതം അപകടത്തിലാണെന്ന് പറഞ്ഞ അർണബിനെ പലരും ഈ പ്രസ്താവനകൾ ഓർമിപ്പിച്ചു.
ചർച്ചയിൽ വരുന്നവരിൽ തനിക്ക് ഇഷ്ടമില്ലാത്ത വാദങ്ങൾ പറയുന്നവരോട് പാകിസ്താനിൽ പോകാൻ അർണബ് പലകുറി പറഞ്ഞിരുന്നു. ജെ.എൻ.യു വിദ്യാർഥികളെയും രാഹുൽ ഗാന്ധിയെയും എന്നിവരെ അർണബ് പാകിസ്താൻ വക്താക്കളാക്കിയിരുന്നു. ഉത്തരേന്ത്യയിലെ വെട്ടുകിളി ആക്രമണവും പാകിസ്താൻ അജണ്ടയാണെന്ന് അർണബ് അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.