നിതി ആയോഗ് മതിയാക്കി പനഗരിയ മടങ്ങുന്നു
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താൽപര്യമെടുത്ത് അമേരിക്കയിൽ നിന്ന് വരുത്തി നിതി ആയോഗ് ഉപാധ്യക്ഷനാക്കിയ സാമ്പത്തികവിദഗ്ധൻ അരവിന്ദ് പനഗരിയ രാജിവെച്ചു. കാര്യമായ പെങ്കാന്നും വഹിക്കാനില്ലാത്ത നിലവിലെ തസ്തികയിൽ തുടരുന്നതിൽ അദ്ദേഹം തൃപ്തനായിരുന്നില്ല. എന്നാൽ, അമേരിക്കയിൽ അധ്യാപകവൃത്തിയിലേക്ക് തിരിച്ചുപോകുന്നുവെന്നാണ് ഒൗപചാരിക വിശദീകരണം. മോദിസർക്കാറുമായി മാനസികമായി അകന്ന റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനുശേഷം, പഴയ ലാവണത്തിലേക്ക് മടങ്ങുന്ന രണ്ടാമത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധനാണ് അരവിന്ദ് പനഗരിയ. രഘുറാം രാജന് കാലാവധി നീട്ടിക്കൊടുക്കാൻ സർക്കാറോ കാലാവധി നീട്ടിക്കിട്ടണമെന്ന് അദ്ദേഹമോ താൽപര്യപ്പെട്ടിരുന്നില്ല. അരവിന്ദ് പനഗരിയയാകെട്ട, മൂന്നുവർഷം മുമ്പ് വന്നപ്പോഴത്തെ ആവേശം ചോർന്നാണ് മടങ്ങുന്നത്.
ആസൂത്രണ കമീഷനെ നിതി ആയോഗാക്കി ഉടച്ചുവാർത്തത് വമ്പൻ പ്രഖ്യാപനങ്ങേളാടെയായിരുന്നു. എന്നാൽ, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ മോശമാക്കുകയൂം ആസൂത്രണം വികലമാക്കുകയുമാണ് നിതി ആയോഗ് ചെയ്തതെന്ന കടുത്ത വിമർശനമാണ് ഇപ്പോഴുള്ളത്. നോട്ട് അസാധുവാക്കലിെൻറ ഘട്ടത്തിൽ ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ ഭാഗ്യക്കുറി നറുക്കെടുപ്പുനടത്തുന്ന സ്ഥാപനമായി നിതി ആയോഗ് മാറുന്നതാണ് കണ്ടത്.
നിതി ആയോഗ് ഉപാധ്യക്ഷൻ പനഗരിയയാണെങ്കിലും സി.ഇ.ഒ അമിതാഭ് കാന്തിെൻറ കൈപ്പിടിയിലാണ് സ്ഥാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങൾക്കപ്പുറത്തെ തുറന്നചർച്ചകൾക്കോ ആസൂത്രണങ്ങൾക്കോ കാര്യമായൊരു പങ്ക് നിതി ആയോഗ് നിർവഹിക്കുന്നില്ല. ഇതത്രയും അരവിന്ദ് പനഗരിയയെ മടുപ്പിക്കുന്ന ഘടകങ്ങളായി. നല്ല നിലക്ക് പറഞ്ഞു പിരിയുന്ന സ്ഥിതിയിലേക്കാണ് പനഗരിയ എത്തിയത്. അഞ്ചുവർഷക്കാലം ഉദ്ദേശിച്ചാണ് അദ്ദേഹത്തെ നിതി ആയോഗിൽ എത്തിച്ചതെങ്കിലും മൂന്നുവർഷം മാത്രം പൂർത്തിയായിരിെക്കയാണ് മടക്കം. കൊളംബിയ സർവകലാശാലയിൽ നിന്ന് അവധി നീട്ടിക്കിട്ടാത്തതിനാൽ ആഗസ്റ്റ് 31ന് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതായി 64കാരനായ പനഗരിയ വിശദീകരിച്ചു.
2012ൽ പത്മഭൂഷൺ ബഹുമതി നേടിയിട്ടുള്ള പനഗരിയ ഏഷ്യൻ വികസന ബാങ്കിെൻറ മുഖ്യ സാമ്പത്തികവിദഗ്ധനായി നേരേത്ത പ്രവർത്തിച്ചിട്ടുണ്ട്. ലോകബാങ്ക്, െഎ.എം.എഫ്, ലോക വ്യാപാര സംഘടന എന്നിവക്കുവേണ്ടിയും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.