പട്നയിൽ 2000 വർഷം പഴക്കമുള്ള ചുമരുകൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ
text_fieldsപട്ന: പട്നയിലെ കുമരഹാരിൽ 2,000 വർഷം പഴക്കമുള്ള ഇഷ്ടികകൾ കൊണ്ടുള്ള ചുമരുകൾ കണ്ടെത്തി ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ. നേരത്തെ മൗര്യ സാമ്രാജ്യത്തിന്‍റെ ശേഷിപ്പുകൾ കണ്ടെത്തിയതിനടുത്തായാണ് ചുമരുകൾ കണ്ടെത്തിയതെന്ന് ഗവേഷകയായ ഗൗതമി ഭട്ടാചാര്യ വാർത്താ ഏജൻസിയോട് പറഞ്ഞു.
കേന്ദ്രത്തിന്‍റെ മിഷൻ അമൃത സരോവറിന്‍റെ ഭാഗമായി സംരക്ഷിത കുളത്തിൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്തവെ കുഴിയെടുക്കുമ്പോഴാണ് ചുമരുകൾ കണ്ടെത്തിയത്. കുശൻ കാലഘട്ടത്തിലേതാവാമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ കൂടുതൽ പരിശോധനങ്ങൾക്ക് ശേഷമേ ചുമരുകൾ കുശാൻ കാലഘട്ടത്തിലേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നും ഗവേഷകർ അറിയിച്ചു.
വടക്കൻ ഇന്ത്യയുടെ ഭൂരിഭാഗവും ഇന്നത്തെ അഫ്ഗാനിസ്താൻ, മധ്യ ഏഷ്യയുടെ ഭാഗങ്ങൾ എന്നിവയുൾപ്പട്ടതായിരുന്നു കുശാൻ സാമ്രാജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.