1000 രൂപ നോട്ട് മടങ്ങിവരുമോ? റിസർവ് ബാങ്ക് ഗവർണർ പ്രതികരിക്കുന്നു
text_fieldsന്യൂഡൽഹി: 2000 രൂപ നോട്ട് പിൻവലിച്ചതിനു പിന്നാലെ 1000 രൂപ നോട്ടുകൾ പുനഃസ്ഥാപിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി റിസർവ് ബാങ്ക് ഗവർണർ. 1000 രൂപ നോട്ടുകൾ വീണ്ടും ഇറക്കാനുള്ള തീരുമാനമില്ലെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. അതുസംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ലെന്നും അദ്ദേഹം പറഞ്ഞു. അതൊക്കെ വെറും ഊഹമാണ്. അത്തരത്തിലൊരു പദ്ധതിയും ഇപ്പോഴില്ല.-ദാസ് പ്രതികരിച്ചു.
2016 നവംബറിലാണ് 2000 രൂപ നോട്ട് ആദ്യമായി പുറത്തിറക്കിയത്. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ ശേഷമുണ്ടായ കറൻസി ആവശ്യകത നിറവേറ്റുന്നതിന് വേണ്ടിയായിരുന്നു ഇതെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ഒറ്റരാത്രി കൊണ്ട് 10 ലക്ഷം കോടിയാണ് അപ്രത്യക്ഷമായത്.
വിപണിയിൽ മറ്റ് കറൻസികൾ ആവശ്യത്തിന് ഉണ്ടാകുന്ന മുറക്ക് 2000 രൂപ നോട്ട് നിർത്താനായിരുന്നു തീരുമാനം. അതേസമയം, 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാൻ ആരും തിടുക്കം കാട്ടേണ്ടതില്ലെന്നും നിങ്ങൾക്ക് സെപ്റ്റംബർ 30 വരെ സമയമുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ നിർദേശിച്ചു. നാലുമാസമാണ് മുന്നിലുള്ളത്. അതിനാൽ നോട്ട് മാറ്റിയെടുക്കാൻ വെറുതെ ബാങ്കുകളിൽ ചെന്ന് തിരക്ക് കൂട്ടേണ്ടതില്ല. ആകെ കറൻസിയുടെ 10.8 ശതമാനം മാത്രമായിരുന്നു 2000 രൂപ നോട്ടുകൾ. 89 ശതമാനം 2000 രൂപ നോട്ടുകളും അടിച്ചത് 2017 മാർച്ചിനു മുമ്പാണ്. നാലോ അഞ്ചോ വർഷം മാത്രമേ ഒരു കറൻസിക്ക് ആയുസുള്ളൂ. അതവ പൂർത്തീകരിച്ചു കഴിഞ്ഞു. അതിനാൽ നോട്ട് പിൻവലിച്ചത് സമ്പദ്‍വ്യവസ്ഥയിൽ നേരിയ ചലനം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂവെന്നും റിസർവ് ബാങ്ക് ഗവർണർ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.