'ബി.ജെ.പി നേതാക്കളുടെ മിശ്ര വിവാഹങ്ങൾ ലവ് ജിഹാദിെൻറ പരിധിയിൽ വരുമോ?' -ഛത്തീസ്ഗഡ് മുഖ്യമന്ത്രി
text_fieldsറായ്പുർ: ബി.ജെ.പി നേതാക്കളുടെ കുടുംബങ്ങളിലെ മിശ്രവിവാഹങ്ങൾ 'ലവ് ജിഹാദി'െൻറ പരിധിയിൽ വരുമോയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗൽ. ലവ് ജിഹാദ് എന്ന പേരിൽ മിശ്രവിവാഹങ്ങളെ കുറ്റകൃത്യമായി പരിഗണിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'നിരവധി ബി.ജെ.പി നേതാക്കളുടെ കുടുംബങ്ങൾ മിശ്രവിവാഹങ്ങൾ ചെയ്തു. ഈ വിവാഹങ്ങൾ ലവ് ജിഹാദിെൻറ പരിധിയിൽ വരുമോയെന്ന് ഞാൻ ബി.ജെ.പി നേതാക്കളോട് ചോദിക്കുന്നു?' മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഭൂപേഷ് ബാഗൽ ചോദിച്ചു.
ബി.ജെ.പി നേതാക്കളായ സുബ്രഹ്മണ്യൻ സ്വാമി, മുക്താർ അബ്ബാസ് നഖ്വി തുടങ്ങിയവരുടെ വിവാഹങ്ങൾ ലവ് ജിഹാദായി കണക്കാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
സമൂഹത്തിൽ സാമുദായിക വേർതിരിവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് ലവ് ജിഹാദ്. ഇതിലൂടെ അവരുടെ പ്രധാന ലക്ഷ്യം പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പും. അവർ വോട്ടർമാരെ സാമുദായികമായി വേർതിരിക്കാൻ ശ്രമിക്കുകയും ഹിന്ദു വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയുമാണ് -ഭൂപേഷ് ബാഗൽ പറഞ്ഞു.
വിവാഹം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിലവിൽ രാജ്യത്ത് നിയമമുണ്ട്. പുതിയ നിയമം രാഷ്ട്രീയ നീക്കം മാത്രമാണ്. എത്രപേരുടെ വിവാഹത്തിലാണ് അവർ സൂക്ഷ്മ പരിശോധന നടത്തുക. വിവാഹത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയാണെങ്കിൽ, സ്വന്തം പാർട്ടി അംഗങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ ചെയ്യുേമാ? -അദ്ദേഹം ചോദിച്ചു.
ലവ് ജിഹാദിനെതിരെയും നിർബന്ധിത മത പരിവർത്തനത്തിനെതിരെയും ശക്തമായ നിയമം കൊണ്ടുവരുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഭൂപേഷ് ബാഗലിെൻറ പ്രതികരണം. നേരത്തേ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും കർണാടകയിലും ഹരിയാനയിലും ലവ് ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ലവ് ജിഹാദ് നിയമനിർമാണത്തിനെതിരെ രംഗത്തെത്തിയിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണെന്നും സാമുദായിക വിഭജനം സൃഷ്ടിക്കുമെന്നുമായിരുന്നു പ്രതിപക്ഷത്തിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.