വി.എച്ച്.പി എന്താ നിയമത്തിനും മുകളിലാണോ, അമിത് ഷായോട് കെ.ടി രാമറാവു
text_fieldsഹൈദരാബാദ്: വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രാജ്യത്തെ നിയമത്തിനും മുകളിലുള്ള സംഘടനയാണോ എന്ന് തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) വർക്കിങ് പ്രസിഡന്റ് കെ.ടി രാമറാവു.
ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രവർത്തകർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ ഡൽഹി പൊലീസിനെതിരെ പോരാടുമെന്ന് വി.എച്ച്.പി ഭീഷണിപ്പെടുത്തിയെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹി പൊലീസിനെതിരെയുള്ള അസംബന്ധം പൊറുപ്പിക്കുമോയെന്നും അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ചോദിച്ചു. "ഇവർ രാജ്യത്തെ നിയമത്തിനും ആഭ്യന്തര മന്ത്രി അമിത് ഷാക്കും മുകളിലാണോ?" -ചൊവ്വാഴ്ച ഒരു ട്വീറ്റിലൂടെ രാമറാവു ചോദിച്ചു.
"ഡൽഹി പൊലീസിനെതിരെ നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഇത്തരം അസംബന്ധങ്ങൾ നിങ്ങൾ പൊറുക്കുമോ?" -കെ.ടി.ആർ ചോദിച്ചു. അനുവാദമില്ലാതെ ഘോഷയാത്ര നടത്തിയതിന് സംഘാടകർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പ്രാദേശിക വി.എച്ച്.പി നേതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് വി.എച്ച്ഴപി ഭീഷണി മുഴക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.