എത്ര പേരാണ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നത്; താങ്കൾക്ക് അതിൽ ഒട്ടും ആശങ്കയില്ലേ -അമിത് ഷാക്കെതിരെ കപിൽ സിബൽ
text_fieldsന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിൽ ആളുകൾ കൊല്ലപ്പെടുന്നതിൽ കേന്ദ്രമന്ത്രി അമിത്ഷാക്ക് ഒട്ടും ആശങ്ക തോന്നുന്നില്ലേയെന്ന് രാജ്യസഭ എം.പി കപിൽ സിബൽ. ഗുണ്ടാനേതാവ് മുഖ്താൻ അൻസാരിയുടെ സഹായി സഞ്ജീവ് മഹേശ്വരി ജീവ ലഖ്നോ കോടതിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് കപിൽ സിബലിന്റെ പ്രതികരണം. സംഭവത്തിൽ രണ്ടുവയസുള്ള പെൺകുട്ടിക്ക് പരിക്കേറ്റിരുന്നു.
''2017നും 2022നുമിടെയുള്ള കാലയളവിൽ യു.പിയിൽ പൊലീസ് കസ്റ്റഡിയിൽ 41 പേരാണ് കൊല്ലപ്പെട്ടത്. അടുത്തിടെ ജീവ ലഖ്നോ കോടതിയിൽ വെച്ചും വെടിയേറ്റു മരിച്ചു.പൊലീസ് കസ്റ്റഡിയിലായിരുന്ന അതീഖും അഷ്റഫും വെടിയേറ്റു മരിച്ചു. തിഹാർ ജയിലിൽ തില്ലു താജ്പുരിയ വെടിയേറ്റു മരിച്ചു. താങ്കൾക്ക് ഒരുതരത്തിലുള്ള ആശങ്കയും തോന്നുന്നില്ലേ? ''-എന്നായിരുന്നു കപിൽ സിബലിന്റെ ട്വീറ്റ്.
ജീവയെ ഒരു കേസിന്റെ വിചാരണക്കായാണ് ലഖ്നോ കോടതിയിൽ ഹാജരാക്കിയത്. ബി.ജെ.പി എം.എൽ.എ ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മിഖ്താർ അൻസാരി. അഭിഭാഷകന്റെ വേഷം ധരിച്ച് കോടതിയിലെത്തിയവരാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജീവക്കു നേരെ ആറുതവണയാണ് വെടിയുതിർത്തത്.
ഇക്കഴിഞ്ഞ ഏപ്രിൽ 15ന് പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രയാഗ് രാജിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അതീഖ് അഹ്മദും സഹോദരൻ അഷ്റഫും വെടിയേറ്റ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.