Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2023 12:00 PM IST Updated On
date_range 26 July 2023 12:00 PM ISTവാക്കുതർക്കം; മകൻ ചട്ടുകം ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി
text_fieldsbookmark_border
ലഖ്നോ: വാക്കുതർക്കത്തെ തുടർന്ന് മകൻ 65 വയസുള്ള പിതാവിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മാൻപൂർ ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഗ്രാമത്തിലെ വയലിൽ വെച്ച് ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് 35കാരനായ മകൻ പിതാവ് ജഗദീഷിനെ കുത്തി കൊലപ്പെടുത്തിയത്.
വാക്കുതർക്കത്തിനിടെ ചട്ടുകം ഉപയോഗിച്ചാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസ് അന്വേഷിക്കാൻ ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ഗ്രാമത്തിൽ എത്തിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story