ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി ചുമതലയേറ്റു
text_fieldsപട്ന: കേരളത്തിൽനിന്ന് സ്ഥാനമൊഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ വ്യാഴാഴ്ച ബിഹാർ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. പട്ന ഹൈകോടതി ചീഫ് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി നിതീഷ്കുമാർ, ഉപമുഖ്യമന്ത്രി സമ്രത് ചൗധരി, മറ്റു മന്ത്രിമാർ, വിശിഷ്ടാതിഥികൾ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ ഉജ്ജ്വല പൈതൃകത്തിന് അനുസൃതമായി താൻ സേവനംചെയ്യുമെന്ന് തിങ്കളാഴ്ച പട്നയിൽ വിമാനമിറങ്ങിയ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ബിഹാർ ഗവർണറായിരുന്ന രാജേന്ദ്ര ആർലേക്കർ കേരള ഗവർണറായി വ്യാഴാഴ്ച ചുമതലയേറ്റിട്ടുണ്ട്.
കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് മാറ്റിയത്. 26 വര്‍ഷത്തിനു ശേഷം ബിഹാറില്‍ ഗവര്‍ണറാകുന്ന മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാന്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമാണ് കേരളത്തിൽ നിന്ന് മടങ്ങിയത്. മലയാളത്തിൽ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്.
തിങ്കളാഴ്ച പട്നയിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, സ്പീക്കര്‍ നന്ദ കിഷോര്‍ യാദവ് തുടങ്ങിയവര്‍ സ്വീകരിച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാർ നിയുക്ത ഗവർണറെ സന്ദർശിക്കുകയും ചെയ്തിരുന്നു.കേരളവുമായുള്ള സഹകരണം ജീവിതകാലം മുഴുവൻ തുടരുമെന്ന് ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.