ലൈംഗികാതിക്രമ കേസ്: അർജുന അവാർഡ് ജേതാവായ പാരാമിലിറ്ററി ഉദ്യോഗസ്ഥന് പുറത്താക്കൽ നോട്ടീസ് നൽകി
text_fieldsന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ പ്രതിയായ അർജുന അവാർഡ് ജേതാവായ പാരാമിലിറ്ററി ഉദ്യോഗസ്ഥനെ പുറത്താക്കുന്നു. സി.ആർ.പി.എഫ് ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. വാർത്ത ഏജൻസിയായ എ.എൻ.എയാണ് പാരാമിലിറ്ററിയിലെ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കുന്നത് സംബന്ധിച്ച് നോട്ടീസ് നൽകിയ വാർത്ത റിപ്പോർട്ട് ചെയ്തത്.
യൂണിയൻ പബ്ലിക് സർവീസ് കമീഷന്റെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി കൂടി വാങ്ങിയിട്ടുണ്ട്. ഡെപ്യൂട്ടി ഇൻസ്‍പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനായ കാജൻ സിങ്ങിനെതിരെയാണ് ലൈംഗികാരോപണം ഉയർന്നത്. പാരമിലിറ്ററിയിലെ വനിത ഉദ്യോഗസ്ഥരാണ് ആരോപണം ഉയർത്തിയത്.
സി.ആർ.പി.എഫിലെ വനിത ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും ഇതിന്റെ റിപ്പോർട്ട് യു.പി.എസ്.സിക്ക് സമർപ്പിക്കുകയും ചെയ്തു. യു.പി.എസ്.സി ഇയാളെ സർവീസിൽ നിന്നും പുറത്താക്കാൻ നിർദേശിച്ചു. തുടർന്ന് ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും തുടർന്ന് പുറത്താക്കാൻ നോട്ടീസ് നൽകുകയുമായിരുന്നു.
1986ലെ സിയോൾ ഏഷ്യൻ ഗെയിംസിൽ ഖജൻ സിങ് ഇന്ത്യയെ പ്രതിനീധീകരിച്ചിട്ടുണ്ട്. 200 മീറ്റർ ബട്ടർഫ്ലൈ നീന്തലിൽ ഖജൻ സിങ് മെഡൽ നേടുകയും ചെയ്തു. ഇപ്പോൾ നൽകിയ നോട്ടീസിന് 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ഖജൻ സിങ്ങിന് നൽകിയിരിക്കുന്ന നിർദേശം. അതേസമയം, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.